Ads

ലാലേട്ടന്റെ ഗംഭീര തിരിച്ചുവരവ് [ Lucifer - Review ]


47 ) Lucifer

Language :- Malayalam

2019 ‧ Entertainer/Thriller ‧ 2h 48m

ഒടിയനിൽ ഉണ്ടായ ക്ഷീണം അങ്ങ് മാറി. മാസ്സും അതേപോലെ തന്നെ ക്ലാസും അതാണ്‌ ലൂസിഫർ. ഓരോ മാസ്സ് സീൻ കാണുമ്പോഴും രോമാഞ്ചമായിരുന്നു.

പുലിമുരുകന് ശേഷം ലാലേട്ടനെ ഇത്രേം മാസ്സിൽ കണ്ടിട്ടില്ല. ഫ്രെയിം ടു ഫ്രെയിം കലിപ്പ് ലുക്കിലാണ് ലാലേട്ടൻ. ഡയലോഗ് ഡെലിവറി ഒന്നും ഒരു രക്ഷയും ഇല്ല. അനായാസം പഞ്ച് ഡയലോഗ്കൾ പറഞ്ഞു കൈയ്യടി നേടി ലാലേട്ടൻ. ആദ്യ പകുതിയിലുള്ള ഫൈറ്റ് വേറെ ലെവൽ ആയിരുന്നു. തോള് ചെരിച്ചു മുണ്ട് മടക്കിക്കുത്തി ലാലേട്ടൻ ലൂസിഫർ അടിപൊളിയാക്കി. നമ്മൾ കാണാൻ കാത്തിരുന്ന ലാലേട്ടനെ കാണാൻ പറ്റി. പഴയ കൊലമാസ്സ് ലാലേട്ടൻ.

പ്രിത്വിരാജിന്റെ ആദ്യത്തെ സിനിമ സംവിധാനം ആണെന്ന് പറയില്ല അതുപോലെയാണ് മേക്കിങ്. ഫാൻ ബോയ്‌സ് സിനിമ ചെയ്താൽ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അതിൽ നൂറു ശതമാനം പ്രയത്നം ഉണ്ടാകും. സയ്ദ് മസൂദ് എന്ന കഥാപാത്രവും കിടിലം. പ്രിത്വി ഇജ്ജാതി ഫൈറ്റ്. ഒരുപാട് കഥാപത്രങ്ങൾ അതും അഭിനയിച്ചിരിക്കുന്നത് മോളിവുഡിലെ പ്രധാന താരങ്ങൾ. അവർക്ക് എല്ലാവർക്കും ഏകദേശം ഒരേ സ്ക്രീൻ സ്പേസ് കൊടുക്കാൻ സാധിച്ചു. അതൊരു ശ്രമകരമായ കാര്യം തന്നെയായിരുന്നു. എന്നാൽ അത് അനായാസം പ്രിത്വി ചെയ്തു.
 
മുൻപുള്ള ചിത്രങ്ങളിൽ ശക്തമായ ഒരു കഥ പറഞ്ഞപ്പോൾ ലൂസിഫറിൽ അത് ഒരു പൊടിയ്ക്ക് താഴെപ്പോയി. ചിത്രത്തെ ഒരു മാസ്സ് സ്വഭാവത്തിൽ സമീപിച്ചപ്പോൾ പറ്റിയതാണെന്ന് തോനുന്നു. ഇതുവരെ കാണാത്ത മുരളി ഗോപി കഥയായിരുന്നു ലൂസിഫർ. അത്രയും മാസ്സ് ഘടകങ്ങൾ നിറച്ചിരിക്കുന്നു.

സുജിത് വാസുദേവൻ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു ഭംഗി. ഇതിനു മുൻപ് ഓരോ ഷോട്ടും നായകനെ കാണിക്കുമ്പോൾ കട്ട മാസ്സ് തോന്നിയത് KGFൽ ആയിരുന്നു. അതുപോലെ ലൂസിഫറിൽ ലാലേട്ടനെ എപ്പോഴൊക്കെ കാണിച്ചാലും മാസ്സായിരിക്കും പ്രത്യേകിച്ച് ക്ലോസ് ഷോട്ടുകൾ. അതുപോലെ തന്നെ സാംജിത് മുഹമ്മദിന്റെ എഡിറ്റിംഗ് നന്നായിരുന്നു.

സത്യം പറഞ്ഞാൽ കുറച്ചുകൂടി നല്ലൊരു പശ്ചാത്തല സംഗീതം പ്രതീക്ഷിച്ചിരുന്നു പക്ഷെ അത് ഉണ്ടായില്ല. ആദ്യപകുതി അവസാനിക്കുന്നതിനു മുൻപുള്ള ഫൈറ്റിൽ ബാക്ക്ഗ്രൗണ്ടിൽ വരുന്ന പാട്ട് കിടിലം ആയിരുന്നു. ദീപക് ദേവ് മ്യൂസിക് ശരാശരി അനുഭവം.

ചിത്രത്തിന്റെ മറ്റൊരു മികവ് ഫൈറ്റ് ആണ്. ലാലേട്ടനും പ്രിത്വിക്കും നല്ല ഫൈറ്റ് രംഗങ്ങൾ ഉണ്ട് അതെല്ലാം പക്കയായിരുന്നു. സ്റ്റണ്ട് സിൽവയുടെ ഫൈറ്റ് ഒട്ടും ഓവർ ആയി തോന്നിയില്ല. കിടിലൻ കിടിലൻ കിടിലൻ ഫൈറ്റ്.

കിടിലൻ വില്ലൻ എന്ന് തോന്നിയില്ലെങ്കിലും മോശമാക്കാത്ത വിവേക് ഒബ്രോയുടെ വില്ലൻ വേഷം. എടുത്തു പറയേണ്ടത് ലിപ് സിങ്ക് ആണ്. കറക്റ്റ് ആണ് അത്. ചെറിയൊരു ഭയം ഉണ്ടായിരുന്നു ഡബ്ബിങിന്റെ കാര്യത്തിൽ. എന്നാൽ വിനീത് ഡബ്ബിങ് നല്ലരീതിയിൽ ചേരുന്നുണ്ടായിരുന്നു. കുറച്ച് കൂടി പവര്ഫുള്ളായി വില്ലനെ കാണിക്കാമായിരുന്നു.

മഞ്ജു സാനിയ വെറുപ്പിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാൽ അവരും ഞെട്ടിച്ചു കളഞ്ഞു. അവർ അവരുടെ ഭാഗം ക്ലിയറാക്കി. ടോവിനോ ഇന്ദ്രജിത് ഇവർ രണ്ടുപേരും കിടുവായിരുന്നു. അതിൽ ടോവിനോയുടെ ചില സീനുകളൊക്കെ കിടിലോൽ കിടിലൻ ആയിരുന്നു. ഇന്ദ്രജിത് ലൈവിൽ വരുന്ന സീനിൽ സൈഡിൽ കമന്റ്‌ കൂടെ ഒന്ന് നോക്കാൻ ശ്രമിക്കുക ഒടുക്കത്തെ കോമഡിയാണ്.

സായ്‌കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, സച്ചിൻ ഖേദകർ, ആദിൽ, ബാല, നൈല ഉഷ, ബൈജു അങ്ങനെ ഒരു നീണ്ട താര നിര എല്ലാവരും നന്നായിരുന്നു. അതിൽ ചില സമയത്തുള്ള ബൈജുവിന്റെ ഡയലോഗ്സ് ഒക്കെ ഗംഭീരമായിരുന്നു. പറഞ്ഞു തുടങ്ങിയാൽ എല്ലാവരെയും പറ്റി പറയേണ്ടി വരും. എല്ലാവരും പൊളിച്ചു.

ചിത്രം സാവധാനമാണ് സഞ്ചരിക്കുന്നത്. ആദ്യപകുതി വല്ലാതെ ഇഷ്ട്ടപ്പെട്ടു. മുരളി ഗോപി ഇതിലും ഒരു ശക്തമായ കഥ പറയുന്നു എന്നൊരു തോന്നൽ തന്നു. എന്നാൽ രണ്ടാം പകുതി ചിത്രത്തിന് മാസ്സ് സ്വഭാവം ആയപ്പോൾ ആ ഒരു ഫ്ലോ നഷ്ട്ടപെട്ടു. സിമ്പിൾ ആയിട്ട് ചിത്രം അവസാനിപ്പിച്ചു. എന്നാൽ യഥാർത്ഥ രോമാഞ്ചം വരുന്നത് ചിത്രത്തിന്റെ ടെയിൽ എൻഡിങ് സീനിൽ ആണ്. ഇത്രയും ലെങ്ത് ഉള്ള ചിത്രം അതികം ബോറടിക്കാതെ കൊണ്ടുപോകാൻ സാധിച്ചത് പ്രിത്വിയുടെ കഴിവാണ്. രണ്ടാം പകുതിയിൽ അവിടെ ഇവിടെ ചെറിയൊരു ക്ലിഷേയ് മണക്കുന്നുണ്ടായിരുന്നു. അതുപോലെ തന്നെ ചെറിയൊരു ലാഗും. മൊത്തത്തിൽ ലാലേട്ടൻ ഷോ ആണ് ലൂസിഫർ. ലാലേട്ടൻ ഫാൻസിനു പ്രിത്വിയുടെ സമ്മാനം. തീർച്ചയായും നിങ്ങൾക്കു ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാവുന്നതാണ്.

My rating :- 4 / 5
ലാലേട്ടന്റെ ഗംഭീര തിരിച്ചുവരവ് [ Lucifer - Review ] ലാലേട്ടന്റെ ഗംഭീര തിരിച്ചുവരവ് [ Lucifer - Review ] Reviewed by Mcorner on March 28, 2019 Rating: 5

No comments

Related Posts No. (ex: 9)

yes