Avengers end game special look breakdown
അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ അടുത്ത എൻഡ് ഗെയിം ട്രൈലെർ എത്തിയിരിക്കുന്നു. സ്പെഷ്യൽ ലുക്ക് വീഡിയോ ആണ്. തിയേറ്ററിൽ തന്നെ കാണേണ്ട സീൻ ഈ വീഡിയോയിൽ ആഡ് ചെയ്യേണ്ടിയിരുന്നില്ല. ഇമ്പോര്ടന്റ്റ് ആയി തോന്നിയത് മാത്രം പറയുന്നു. ഫുൾ ബ്രേക്ക്‌ഡൌൺ ചെയ്യുന്നില്ല.
1 ) പെപ്പറിനെ ടോണി മീറ്റ് ചെയ്യുന്ന സീൻ. എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീൻ.
2) ഇപ്പോഴുള്ള കരക്കമ്പി അനുസരിച്ചു മാർക്ക് 85 എന്നാണ് ഈ സ്യൂട്ടിന്റെ പേര്. കാണാൻ കിടുവായിട്ടുണ്ട്. ഇൻഫിനിറ്റി വാറിൽ ഉള്ള മാർക്ക് 50യിൽ നിന്നും കുറച്ച് മാറ്റങ്ങൾ കാണാൻ സാധിക്കും
3) എന്തിനോ റെടിയാകുന്നത് പോലെയുണ്ട്. ഈ സമയത്ത് തോർ കാരോൾ ഇവരെ കാണിക്കുന്നില്ല ചിലപ്പോൾ പ്ലാൻ പറയുന്നത് ഇവർ ആയിരിക്കും. ചാൻസ് കൂടുതൽ അത് കാരോൾ ആയിരിക്കും.
4) ഏറ്റവും കൂടുതൽ രോമാഞ്ചം ഉണ്ടായ സീൻ. ഫസ്റ്റ് ഡേ തിയേറ്ററിൽ ഈ സീനു ഉണ്ടാകാൻ പോകുന്ന ഓളത്തെക്കുറിച്ച് ആലോചിച്ചു നോക്കാൻ പോലും പറ്റുന്നില്ല. രണ്ടുപേരും ഒരുമിച്ചു തനോസിനെ നേരിടുന്നത് നേരിടുന്നത് അടിപൊളിയായിരിക്കും.
5) ടോണി സ്റ്റാർക്കിനെ കാണിക്കുന്നില്ലെങ്കിലും ഇത് ടോണി വന്നു കഴിഞ്ഞതിനു ശേഷമുള്ള സീൻ ആണ്. ബെനറ്റർ ഷിപ് ആണ് അത്. അവഞ്ചേഴ്‌സ് തനോസിന്റെ അടുത്തേക്ക് പോകുന്നതാണ്. ശേഷം കാണിക്കുന്നത് തനോസിന്റെ സാൻക്റ്ററി ഷിപ് പോലുണ്ട്.
6) ഇതിനു മുന്നേ ട്രൈലെറുകൾ വന്നിരുന്നെങ്കിലും മിസ്സ് ആയതിൽ ഒന്ന് തനോസ് തന്നെയാണ്. ഈ സ്പെഷ്യൽ ലുക്കിൽ തനോസിന്റെ മരണ മാസ്സ് എൻട്രി. അദ്ദേഹത്തിന്റെ എൻട്രി കണ്ടിട്ട് അത് സ്പേസ് സ്റ്റോൺ ഉപയോഗിച്ച് വരുന്നത് പോലെ തോന്നുന്നില്ല മറ്റെന്തോ ഒരു പവർ. തനോസിന് എൻഡ് ഗെയിമിൽ ഒരു പുതിയ വെപ്പൺ ഉണ്ട് ഇനി അതിനു ബൈഫ്രോസ്റ്റ് ചെയ്യാനുള്ള ശക്തി ഉണ്ടാകുമോ. കണ്ടറിയാം
7) ലാസ്റ്റ് കാണിക്കുന്നത് കിടിലം. ക്യാപ്റ്റൻ അമേരിക്ക, അയേൺ മാൻ, തോർ ഈ മൂന്ന് പേരും തനോസിന്റെ അടുത്തേക്ക് നടന്നു ചെല്ലുന്നത്. തനോസ് അവിടെ വെയിറ്റ് ചെയ്തു ഇരിക്കും പോലെയുണ്ട്. മങ്ങിയാണെങ്കിലും അടുത്ത് പുതിയ വെപ്പൺ കുത്തി നിർത്തിയിരിക്കുന്നത് കാണാൻ സാധിക്കും. ശേഷം ടൈറ്റിലിനോട് കൂടി സ്പെഷ്യൽ ലുക്ക് അവസാനിക്കുന്നു.
ഇനി ഇതിൽ എത്ര ഫേക്ക് ഷോട്ടുകൾ ഉണ്ടാകുമോ. എല്ലാവരെയും കാണിച്ചപ്പോൾ പ്രൊഫസർ ഹൾക്കിനെ പ്രതീക്ഷിച്ചു പക്ഷെ ഉണ്ടായില്ല അത് നന്നായി തിയേറ്ററിൽ കാണുമ്പോൾ വേറെ ലെവൽ ആകും. ഇതിനു മുൻപ് വന്ന ട്രൈലെർ നോക്കുമ്പോൾ ക്യാപ്റ്റൻ അമേരിക്കയുടെ സ്യൂട്ട് മാറുന്നതായി കാണാം ഇത് ടൈം ട്രാവലിനെ സൂചിപ്പിക്കുന്നതായിരിക്കും. സത്യം പറഞ്ഞാൽ ഇതെല്ലാം നടക്കുന്നത് ആദ്യ പതിനഞ്ചു മിനിറ്റിൽ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
Avengers end game special look breakdown
Reviewed by Mcorner
on
April 02, 2019
Rating:
Reviewed by Mcorner
on
April 02, 2019
Rating:










No comments