Ads

ത്രില്ലടിപ്പിച്ചു കൊന്നുകളഞ്ഞു ! [ Thadam - Review ]


40 ) Thadam

Language :- Tamil

2019 ‧ Drama/Mystery ‧ 2h 20m

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു ചിത്രം ചെയുമ്പോൾ അതിൽ റിയാലിറ്റി ഉണ്ടാകും ചിത്രം കാണാനുള്ള താല്പര്യം തോന്നും. എന്നെയും ടിക്കറ്റ്‌ എടുക്കാൻ പ്രേരിപ്പിച്ചത് ആ ഘടകം തന്നെയാണ്.

ഏഴിൽ കവിൻ എന്നീ കഥാപാത്രങ്ങളിലൂടെ ചിത്രം തുടങ്ങുന്നു. ഏഴിൽ നല്ല രീതിയിൽ ജീവിക്കുമ്പോൾ കവിൻ തട്ടിപ്പ് നടത്തിയും മറ്റുള്ളവരെ പറ്റിച്ചും ജീവിക്കുന്നു. അപ്രതീക്ഷിതമായി ഒരു കൊലപാതകം നടക്കുന്നു. ഒരു ചെറിയ തുമ്പ് പോലും ബാക്കി വെക്കാതെയുള്ള കൊലപാതകം. ശേഷം കൊലപാതകിയെ പോലീസ് പിടിക്കുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ ആണ് കാണേണ്ടത്.

സാവധാനമാണ് ആദ്യ പകുതിയിൽ ചിത്രത്തിന്റെ പോക്ക്. എഴിലിന്റെ ജീവിതവും പ്രേമവും കവിന്റെ ജീവിതവും കുറച്ചു പ്രേശ്നങ്ങളുമാണ് പ്രധാനമായും കാണിക്കുന്നത്. ശേഷം കൊലപാതകം നടക്കുന്നു നല്ല ഒരു ഇന്റർവെൽ കിട്ടുന്നു. രണ്ടാം പകുതിയ്ക്ക് പിടിച്ചിരുത്തും വിധമായിരുന്നു ഇന്റർവെൽ. രണ്ടാം പകുതി വേഗത കൂടുന്നു. ഇടയ്ക്ക് ഒന്ന് സ്ലോ ആയി പിന്നെ രണ്ടാം പകുതിയുടെ തുടക്കം കിട്ടിയ വേഗത നിലനിർത്താൻ കഴിയുന്നു. ഒരു കിടിലൻ ക്ലൈമാക്സും. ക്ലൈമാക്സിൽ എന്ത് സംഭവിക്കും എന്ന് ചെറിയ രീതിയിൽ പ്രതീക്ഷിക്കാം എന്നാലും ആ സീനിനു കൊടുത്ത ബിൽഡ്അപ്പ്‌ പശ്ചാത്തല സംഗീതം നന്നായിരുന്നു.

അരുൺ വിജയ്‌യുടെ പ്രകടനം വളരെ മികച്ചതായിരുന്നു. അല്പം വില്ലനിസം ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യനായ നടനാണ് അരുൺ വിജയ്‌. മകിഴ് തിരുമേനിയുടെ മേക്കിങ് ഇഷ്ട്ടായി. ക്ലൈമാക്സ് കഴിഞ്ഞുള്ള സീനിനു കൊടുത്ത ബിൽഡപ് നന്നായിരുന്നു. എപ്പോഴും ഒരു ത്രില്ല് പ്രേക്ഷകനിൽ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. നായികമാർക്ക് അവർക്ക് കൊടുത്തിട്ടുള്ള ആക്ടര്സ് സ്പേസിൽ നന്നായി തന്നെ ചെയ്തു. യോഗി ബാബു എന്ന് കേൾക്കുമ്പോൾ ചിരി വരും എന്നാൽ ഈ ചിത്രത്തിൽ അതിൽനിന്നും ഒരു പൊടിയ്ക്ക് വ്യത്യാസം ഉള്ള കഥാപാത്രമാണ്. കോമഡി കുറവാണ്.

മികച്ച എഡിറ്റിംഗ്. അതിനേക്കാൾ മികച്ച ഗോപിനാഥിന്റെ  ഛായാഗ്രഹണം. രണ്ടാം പകുതിയിലെ ആക്ഷൻ രംഗങ്ങളിൽ ഛായാഗ്രഹണം മികച്ചു നിന്നു. ത്രില്ലിങ്, മിസ്ടറി ഇത് നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം നല്ല പങ്കുവഹിക്കുന്നു.

ഒരു തവണ കാണാവുന്ന നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് തടം. ചുരുങ്ങിയ കാലത്തിൽ ഒട്ടേറെ നല്ല ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ തമിഴ് ഇൻഡസ്ട്രിയൽ നിന്നും ജന്മംകൊണ്ടു. എല്ലാം ഒന്നിനൊന്നു മെച്ചം. ആ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു സിനിമ. തടം.

Rating :- 5 / 4
ത്രില്ലടിപ്പിച്ചു കൊന്നുകളഞ്ഞു ! [ Thadam - Review ] ത്രില്ലടിപ്പിച്ചു കൊന്നുകളഞ്ഞു ! [ Thadam - Review ] Reviewed by Mcorner on March 02, 2019 Rating: 5

No comments

Related Posts No. (ex: 9)

yes