Ads

Not a love story [ Ishq - Review ]


56 ) Ishq

2 hrs 14 min | Drama, Romance | UA

Language :- Malayalam

സദാചാരം എന്ന ശക്തമായ വിഷയം തന്നെയാണ് ചിത്രം സംസാരിക്കുന്നത്. E4 Entertainment എന്ന പ്രൊഡക്ഷൻ കമ്പനിയെ വിശ്വസിച്ചാണ് ടിക്കറ്റ് എടുത്തത്. വിശ്വാസം പോയി എന്ന രീതിയിൽ ചിത്രം തുടങ്ങിയെങ്കിലും രണ്ടാം പകുതി ചിത്രം അടിപൊളിയാക്കി.

നല്ല രീതിയിൽ തുടങ്ങി എങ്കിലും ആദ്യ പകുതി കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ക്ഷമയെ നല്ല രീതിയിൽ പരീക്ഷിക്കും. മടുപ്പിക്കും. പിന്നെ ആ രംഗങ്ങൾ തന്നെ കണ്ടിരിക്കാൻ ഒരു ബുദ്ധിമുട്ടാണ്. വല്ലാതെ അലട്ടുന്നു. എന്താണ് ഇന്റർവെൽ ആവാത്തത് എന്നൊരു തോന്നൽ വരെ ഉണ്ടായി. കൂടെയിരുന്നു സുഹൃത്ത് ഇറങ്ങി പോകാൻ വരെ തുടങ്ങി. അങ്ങനെ ഒരു ശരാശരിയിൽ താഴ്ന്ന ആദ്യപകുതി.

രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ഭാവം തന്നെ മാറ്റുന്നത്. പ്രതീക്ഷിക്കാം എന്ത് സംഭവിക്കും എന്ന്. എന്നാൽ ഷൈൻ നിഗത്തിന്റെ പ്രകടനം കണ്ടു ഞെട്ടി. രതീഷ് രവിയുടെ എഴുത്ത് കണ്ടു മടുത്ത ഒരു കഥ പറയും എന്ന് തോന്നുന്നിടത് അനുരാജ് മനോഹറിന്റെ ഡയറക്ഷൻ ചിത്രത്തെ അടിമുടി മാറ്റുന്നത്. നല്ല മേക്കിങ് ആണ് രണ്ടാം പകുതി. കിടിലൻ ക്ലൈമാക്സ്‌ അതുപോലെ തന്നെ ഒരു അവസാനവും.

പശ്ചാത്തല സംഗീതത്തിന് ആദ്യ പകുതിയിൽ ഇടമില്ലെങ്കിലും രണ്ടാം പകുതി ആ ത്രില്ല് നിലനിർത്താൻ ഒരുപാട് സഹായിക്കുന്നു. പാട്ടുകൾ കൊള്ളാം അതിൽ " പറയുവാൻ " എന്ന പാട്ടിനു ഇപ്പൊ തന്നെ അടിമപ്പെട്ടു. പിന്നെ ഛായാഗ്രഹണം നന്നായിരുന്നു. ഇടയ്ക്ക് എപ്പോഴോ റിയലിസ്റ്റിക് ഫീൽ നഷ്ടപ്പെടുന്നതായി തോന്നി.

ഷൈൻ നിഗം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അദ്ദേഹത്തിന്റെ പ്രകടനം ഒരു രക്ഷയും ഇല്ലാ. രണ്ടാം പകുതിയിൽ ഞെട്ടിച്ചുക്കളഞ്ഞു. ഓരോ ചിത്രങ്ങൾ കഴിയുമ്പോൾ മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരുന്നു. പിന്നെ ഷൈൻ ടോം ചാക്കോയുടെ വില്ലൻ കഥാപാത്രം. ഈ അടുത്ത് ഇത്രയും വെറുത്ത ഒരു കഥാപാത്രം ഇല്ലാ. അദ്ദേഹത്തിന്റെ അഭിനയം കിടുവായിരുന്നു. ചില നേരത്ത് ഒറ്റയടിക്ക് കൊല്ലാൻ തോന്നും. കണ്ടിരിക്കുന്നവരെ അതുപോലെ വെറുപ്പിക്കും.

തീർച്ചയായും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് ഇഷ്‌ക് ( Not a love story ) ഈ ടാഗ് ലൈനിന്റെ പ്രസക്തി എന്താണെന്നു ചിത്രം കാണുമ്പോൾ മനസിലാകും
Not a love story [ Ishq - Review ] Not a love story [ Ishq - Review ] Reviewed by Mcorner on May 17, 2019 Rating: 5

No comments

Related Posts No. (ex: 9)

yes