Ads

ഇത്തവണ റൊമാന്റിക് മൂവി [ Always - Review ]


55 ) Always

Language :- Korean

2011 ‧ Drama/Romance ‧ 1h 48mm

കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു മൂവി സജക്ഷൻ ആയി വരുന്നത്. ഇത്തവണ റൊമാന്റിക് ആണ്. കുറെ ചിത്രങ്ങൾ ഈ ഇടയ്ക്ക് കണ്ടെങ്കിലും ഈ ചിത്രത്തെ കുറച്ച് അല്പം എഴുതണം എന്ന് തോന്നി. അത്രയും ഫീൽ ഉണ്ടായിരുന്നു ചിത്രം കണ്ടപ്പോൾ.

Cheol-min പിന്നെ Jung-hwa. ഈ രണ്ടു കഥാപാത്രങ്ങളുടെ കഥയാണ്. ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും അതിനിടയിൽ ഇവർ തമ്മിൽ പ്രണയത്തിൽ ആകുന്നതുമൊക്കെ അതി മനോഹരമായി കാണിച്ചു തരുന്നു. മറ്റൊരു പ്രത്യേകത നായികയ്ക്ക് കണ്ണിനു കാഴ്ചയില്ല എന്നതാണ്. കാഴ്ച ഇല്ലെന്നു അറിയുമ്പോൾ കാണാൻ കൂടുതൽ താല്പര്യം തോന്നി.

ചിത്രം വളരെ സാവധാനമാണ് സഞ്ചരിക്കുന്നത്. എങ്കിലും ഇവർ തമ്മിലുള്ള സീനുകൾ മികച്ചു നിൽക്കുന്നത് കൊണ്ട് ഒരു തരി പോലും ബോറടിക്കുന്നില്ല. Han Hyo-joo ഒരു പാവക്കുട്ടി പോലെയാണ്. ക്യൂട്ട് എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും. അത്രയും ഭംഗിയാണ് കാണാൻ. ചിരിക്കുമ്പോൾ എമിലിയ ക്ലാർക്കിനെ ഓർമ്മവരും. രണ്ടുപേരുടെയും ചിരിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. ലാസ്റ്റ് ആയിട്ട് കണ്ട കൊറിയൻ റൊമാന്റിക് മൂവി Be with you ആയിരുന്നു അതിലും നായകൻ So Ji - sub ആയിരുന്നു. അദ്ദേഹത്തെ കൊറിയൻ സിനിമ സ്നേഹികൾ മഹേഷ്‌ ബാബു എന്നാണ് വിളിക്കുന്നത് അപ്പൊ മനസ്സിലായിക്കാണുമല്ലോ ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന്.

ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ പശ്ചാത്തല സംഗീതവും സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുറച്ചു മനസ്സിൽ പതിയുന്ന രീതിയിലുള്ള ഫ്രെയിമും കാണാൻ പറ്റി. മൊത്തത്തിൽ കിടിലൻ ഫീൽ ആണ് ചിത്രം തരുന്നത്. തീർച്ചയായും കാണേണ്ട ഒരു റൊമാന്റിക് മൂവി.
ഇത്തവണ റൊമാന്റിക് മൂവി [ Always - Review ] ഇത്തവണ റൊമാന്റിക് മൂവി [ Always - Review ] Reviewed by Mcorner on May 16, 2019 Rating: 5

No comments

Related Posts No. (ex: 9)

yes