ഒറ്റപ്പേര് സ്റ്റീഫൻ കിങ് [ Pet Sematary - Review ]
58 ) Pet Sematary
1 hrs 44 min | Horror,Thriller | R rated
Language :- English
1989ൽ റിലീസായ pet sematary എന്ന ചിത്രത്തിന്റെ റീമേക് എന്ന് പറയാം. പഴയ ചിത്രത്തേക്കാൾ മികച്ച ചിത്രം. രണ്ടു ചിത്രവും സ്റ്റീഫൻ കിങ്ങിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്തതാണ്. അദ്ദേഹത്തിന്റെ മികച്ച നോവലുകളിൽ ഒന്ന്. ഹൊർറോർ പ്രേമിയാണെങ്കിൽ സ്റ്റീഫൻ കിങിനെക്കുറിച്ച് അധികം പറയേണ്ട ആവശ്യമില്ല. ഈ വർഷം ഞാൻ ഏറെ പ്രതീക്ഷ അർപ്പിച്ച ചിത്രം തന്നെയായിരുന്നു. ഇവിടെ റിലീസ് ഇല്ലാതിരുന്നത്കൊണ്ട് കാണാൻ സാധിച്ചില്ല.
ഏറെക്കുറെ ചിത്രത്തിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് തന്നെ കിട്ടിയെന്നു പറയാം. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വീട് മാറിവരുന്നത് ക്ലിഷേയ് ആണെങ്കിലും അതിനപ്പുറം മികച്ചൊരു മറ്റൊരു ഉള്ളടക്കം ചിത്രം പങ്കുവെയ്ക്കുന്നു. ഞെട്ടിക്കുക ഭയപ്പെടുത്തുക എന്ന കാര്യത്തിൽ മാത്രം ശ്രദ്ധചെലുത്താതെ ആ വ്യത്യ്സ്തമായ കഥ ഭംഗിയാക്കാൻ കെവിനും ഡെന്നിസും ശ്രമിച്ചതായി കാണാം. ജമ്പ് സ്കെർ പൊതുവെ കുറവാണ്. അതികം പേടിക്കാൻ ഇല്ലെങ്കിലും ഒരു വല്ലാത്തഫീലാണ് ആണ് ചിത്രത്തിന്.
ചിത്രത്തിന്റെ പ്രധാന കഥയെക്കാൾ മികച്ചൊരു ബാക്ക് സ്റ്റോറി കൂടെ കുറച്ചു സമയം കൊണ്ടു കാണിച്ചു തരുന്നു. ആ കുട്ടിയുടെ പ്രകടനം ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ളവരെ പ്രകടനം ഒരു ശശാരി മാത്രമായിത്തോന്നി. മികച്ച ഛായാഗ്രഹണം. നല്ലൊരു പശ്ചാത്തല സംഗീതം. ട്രെയ്ലറിൽ മൊത്തത്തിൽ ഒരു ഡ്രം ബീറ്റ് കേൾക്കാം. എന്നാൽ അത് ചിത്രത്തിൽ ഒരു സീനിൽ മാത്രമാണ് ഉള്ളത്. ഞാൻ ഏറെ പ്രതീക്ഷിച്ച ഒരു കാര്യമായിരുന്നു ആ ഡ്രം ബീറ്റ്.
ഒറ്റപ്പേര് സ്റ്റീഫൻ കിങ് [ Pet Sematary - Review ]
Reviewed by Mcorner
on
May 25, 2019
Rating:
Reviewed by Mcorner
on
May 25, 2019
Rating:


No comments