Ads

പേടിപ്പിക്കും ത്രില്ലടിപ്പിക്കുന്ന [ Us - Review ]


59 ) Us

1 hrs 56 min | Horror,Thriller | R rated

Language :- English

Get out എന്ന ചിത്രം കണ്ടിട്ടുള്ളവരാണെങ്കിൽ ഈ വർഷം ഏറ്റവും പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങളിലൊന്ന് Us ആയിരിക്കും. Jordan peeleയുടെ അവതരണ മികവ് ഈ ചിത്രത്തിലും കാണാം.

തീർത്തും വ്യത്യസ്തമായ ഒരു സിനിമ അനുഭവം. ഹൊർറോർ ആണ് എന്നാൽ അതിലും മികച്ചൊരു ത്രില്ലെർ അനുഭവമാണ്. പശ്ചാത്തല സംഗീതമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും കിടു. പ്രതേകിച്ചു ആ പിള്ളേർ.

മറഞ്ഞും തെളിഞ്ഞും ഒരുപാട് രാഷ്ട്രീയം ചിത്രം സംസാരിക്കുന്നുണ്ട്. അതാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. Jordan peele get out എന്ന ചിത്രത്തിലും ഇതുപോലെ ഒരു രാഷ്ട്രീയം സംസാരിച്ചിരുന്നു. കുറെ കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും. ഈ ചിത്രത്തിന്റ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് എനിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.

നല്ലൊരു സിനിമ അനുഭവം തന്നെയായിരുന്നു Us. Jordan peeleയിൽ നിന്നും ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കാം. ഒട്ടും വൈകാതെ തന്നെ ചിത്രം പ്രധാന കഥയിലേക്ക് പ്രവേശിക്കുന്നതുകൊണ്ട് കൂടുതൽ പറഞ്ഞാൽ നിങ്ങളുടെ ആസ്വാദനത്തെ അത് ബാധിക്കും.
പേടിപ്പിക്കും ത്രില്ലടിപ്പിക്കുന്ന [ Us - Review ] പേടിപ്പിക്കും ത്രില്ലടിപ്പിക്കുന്ന [ Us - Review ] Reviewed by Mcorner on May 31, 2019 Rating: 5

No comments

Related Posts No. (ex: 9)

yes