ഫീൽ ഗുഡ് റൊമാന്റിക് മൂവി [ Forever My Girl - Review ]
60 ) Forever My Girl
Language :- English
2018 ‧ Musical/Romantic ‧ 1h 48mm
വീണ്ടും ഒരു കിടുക്കാച്ചി റൊമാന്റിക് മൂവി. പ്രണയിക്കാത്തവരായി ആരും കാണില്ല. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. അതിൽ സാഹചര്യം മൂലം പിരിയേണ്ടി വരുന്നവരുണ്ട്. ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു പിരിയുന്നു. ഒരാളോട് ആത്മാർത്ഥമായി തോന്നിയ ഇഷ്ട്ടം എങ്ങനെയാണല്ലെ മനസ്സിൽ നിന്നും പെട്ടന്ന് എടുത്തു കളയുന്നത്. ചിലത് അങ്ങനെ തന്നെ മനസ്സിൽ കിടക്കും. എന്നാൽ ഇപ്പോൾ തെറ്റ് മനസിലാക്കുന്നു. അയാളെ കാണാൻ തോനുന്നു. കുറ്റങ്ങൾ ഏറ്റുപറയുന്നു. ആ റിലേഷൻഷിപ് വീണ്ടും തുടങ്ങുന്നു. ഒരൊന്നൊന്നര ഫീലാണത്. ഒരു തവണ പിരിഞ്ഞവര് തമ്മിൽ വീണ്ടും ഒന്നിക്കുമ്പോൾ ആ ബന്ധം കൂടുതൽ ശക്തമാകുന്നു
ഇതൊക്കെ തന്നെയാണ് ചിത്രം കാണിച്ചു തരുന്നത്. ഇതു മാത്രമല്ല ഇതിലും കൂടുതൽ പല കാര്യങ്ങളുമുണ്ട്. ഒരു കംപ്ലീറ്റ് ഫീൽ ഗുഡ് മൂവിയാണ്. ജോസിയുടെയും ലിയമിന്റെയും മാര്യേജ് ആണ് ചിത്രത്തിന്റെ തുടക്കം. എന്നാൽ ലിയം കല്യാണത്തിന് എത്തില്ല. 8 വർഷം കഴിഞ്ഞു ചിത്രം കഥ പറഞ്ഞു തുടങ്ങുമ്പോൾ ലിയം ഒരു വലിയ പാട്ടുകാരനായിരിക്കുന്നു. തുടർന്ന് ചിത്രം ലിയമിനെ താൻ ജനിച്ച സ്ഥലത്ത് എത്തിക്കുന്നു.
പാട്ടുകളാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. ഒരു പ്രത്യേക മൂഡ് ക്രീയേറ്റ് ചെയ്യുന്നു. ചിത്രം കൂടുതൽ ആസ്വദിക്കാനും സാധിക്കുന്നു. ഇമോഷണൽ രംഗങ്ങൾ കൂടുതൽ ഇന്റെൻസ് ആകുന്നു. എല്ലാം ചിത്രത്തിലെ പാട്ടുകളുടെ പ്രത്യേകത. അവതരണം കൂടെ പറയണം.
അലക്സ് റോയുടെ ലിയം എന്ന കഥാപാത്രം കിടു. അദ്ദേഹത്തിന്റെ അഭിനയവും നന്നായിട്ടുണ്ട്. അതുപോലെ തന്നെ ജെസീക്ക റോത്തിന്റെ ജോസിയെന്ന കഥാപാത്രവും. എങ്കിലും എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെടുന്നത് അബി റയ്ഡർ ഫോറസ്ററ്സണിന്റെ ബില്ലി എന്ന കഥാപാത്രമായിരിക്കും. ആന്റ് മാനിൽ ഒക്കെ കണ്ടതുപോലെ വളരെ ക്യൂട്ട് ആയിട്ട് ആ കുട്ടി ആ കഥാപാത്രത്തെ ഭംഗിയാക്കി.
ചിത്രം നല്ലൊരു ഫീൽ തരുന്നു. തീർച്ചയായും കാണുക. ഒരു നിമിഷം പോലും ബോറടിക്കുന്നില്ല. ഒന്നേ മുക്കാൽ മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം. ചിത്രം തീരുന്നത് പോലും അറിയില്ല.
ഫീൽ ഗുഡ് റൊമാന്റിക് മൂവി [ Forever My Girl - Review ]
Reviewed by Mcorner
on
June 06, 2019
Rating:
Reviewed by Mcorner
on
June 06, 2019
Rating:


No comments