മികച്ച റൊമാന്റിക് ചിത്രം [ Midnight Sun - Review ]
62 ) Midnight Sun
2018 ‧ Romantic/Melodrama ‧ 1h 34m
Language :- English
അല്പം റൊമാന്റിക് ആണ് ഇപ്പോൾ. ഫീൽ ഗുഡ് മൂവീസ് കാണുന്നതാണ് എപ്പോഴും നല്ലത്. കണ്ടു കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ ലെവൽ ആണ്.
മികച്ച കഥ അതിലും മികച്ച അവതരണം അതാണ് midnight sun. റൊമാന്റിക് ആണ് അതിലും മികച്ച ഇമോഷണൽ എലെമെന്റ്സ് ചിത്രത്തിലുണ്ട്.
കെയ്റ്റി ചെറുപ്പം തൊട്ടേ വീടിനു വെളിയിൽ ഇറങ്ങിയിട്ടില്ല. സൂര്യപ്രകാശം ശരീരത്തിൽ പതിച്ചാൽ സ്കിൻ ക്യാൻസർ മുതലായ രോഗങ്ങൾ വരും. മരണം വരെ സംഭവിക്കാം. അതുകൊണ്ട് കെയ്‌റ്റിയുടെ ലോകം ആ വീടാണ്. അമ്മ മരിച്ചു അച്ഛൻ പൊന്നുപോലെയാണ് കെയ്‌റ്റിയെ നോക്കുന്നത്. മറ്റുകുട്ടികൾ വാമ്പയർ എന്ന് വിളിച്ചപ്പോൾ ആവളുടെ കൂടെ എപ്പോഴും ഉണ്ടായത് മോർഗൻ ആയിരുന്നു. അവൾ ആ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കും. ഒരാൾ അതിലൂടെ പോകുന്നതും നോക്കി. അന്നുമുതൽ ഇന്ന് വരെ അവൾ അവൻ അതിലെ പോകുന്നത് നോക്കിയിരിക്കും. അങ്ങനെ ചാർളിയെ അവൾക്ക് ഇഷ്ട്ടമാകുന്നു.
കഥയുടെ വഴിത്തിരിവ് രണ്ടുപേരും തമ്മിൽ ഒരു രാത്രി കണ്ടുമുട്ടുമ്പോഴാണ്. കെയ്റ്റി അവളുടെ അസുഖം അവനിൽ നിന്നും മറച്ചു വെയ്ക്കുന്നു. പിന്നെ സംഭവിക്കുന്നതൊക്കെ കണ്ടു തന്നെ ഫീൽ ചെയ്യണം.
സംഗീതവും ചിത്രത്തിന്റ ഒരു പ്രധാന ഘടകമാണ്. ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ചിത്രം കണ്ടു തീർക്കാം. തീർച്ചയായും കാണാൻ നോക്കുക. നല്ലൊരു അനുഭവമാണ് മിഡ്‌നൈറ്റ് സൺ
മികച്ച റൊമാന്റിക് ചിത്രം [ Midnight Sun - Review ]
Reviewed by Mcorner
on
June 11, 2019
Rating:
Reviewed by Mcorner
on
June 11, 2019
Rating:


No comments