Ads

Realistic Movie [ Unda - Review ]




Unda

2 hrs 10 min | Action,Comedy,Thriller | UU

Language :- Malayalam

ചിത്രം കാണാൻ പ്രേരിപ്പിച്ച വ്യക്തി ഖാലിദ് റഹ്‌മാൻ. അനുരാഗ കരിക്കിൻവെള്ളം ഒരുപാട് ഇഷ്ട്ടപ്പെട്ട ചിത്രമാണ്. ട്രൈലെർ തന്നെ ഉണ്ട തിയേറ്ററിൽ പോയി തന്നെ കാണണം എന്ന് ഉറപ്പിച്ചിരുന്നു. പ്രതീക്ഷിച്ചത് തന്നെയാണ് ചിത്രത്തിൽ നിന്നും കിട്ടിയത്. പക്ക റിയലിസ്റ്റിക് സിനിമ.

ഛത്തീസ്ഖട്ടിലേക് ഇലെക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി പോകുന്ന കേരള പോലീസ്. അവിടെ അവര് നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ. അവിടെയുള്ളവരു അവസ്ഥ അവരുടെ ഇടയിലെ പ്രേശ്നങ്ങൾ ഇങ്ങനെ കുറെ കാര്യങ്ങൾ രണ്ടു മണിക്കൂറിൽ ചിത്രം തുറന്നു കാണിക്കുന്നു.

ഇതുവരെ ചെയ്യാത്ത ഒരു സാധാരണക്കാരനായ ഹീറോയിസം ഒന്നും ഇല്ലാത്ത യഥാർത്ഥ പോലീസ് ഓഫീസിറായിട്ടാണ് ഇത്തവണ മമ്മൂക്ക വന്നത്. അതിന്റെ അതിന്റെ തന്മയത്തോടു കൂടി അദ്ദേഹം ചെയ്തു. മമ്മുക്കയുടെ മികച്ച കഥാപാത്രങ്ങളുടെ കൂടെ ചേർക്കാവുന്ന ഒരു കഥാപാത്രമാണ് എസ് ഐ മണികണ്ഠൻ.

നല്ലൊരു ടീം വർക്ക്‌ ആണ് ഈ ചിത്രത്തിന്റെ വിജയത്തിന് കാരണം. ഒരാളെ മാത്രമായി എടുത്തു പറയണമെങ്കിൽ അത് ഖാലിദ് റഹ്‌മാൻ എന്ന് തന്നെ പറയണം. മേക്കിങ് അടിപൊളിയാണ്. ത്രില്ലെർ സ്വഭാവം ഉണ്ടെങ്കിലും പൂർണമായും ത്രില്ലെർ അല്ല. എങ്കിലും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല. കോമഡിക്ക് വേണ്ടി ഒന്നും എഴുതിയിട്ടില്ല സിറ്റുവേഷൻ കോമഡികൾ ആണ്. കാസ്റ്റിംഗ് അപാരം. എല്ലാവരും കിടിലൻ ആണ്.

ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത് തീർച്ചയായും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശബ്‌ദമിശ്രണവും എഡിറ്റിംങ്ങുമാണ്. ഇതെല്ലാം മികച്ചു നിൽക്കുന്നത് കൊണ്ട് ചിത്രം അതിന്റെ സ്വഭാവത്തിൽ നൂറു ശതമാനം നീതിപുലർത്തുന്നു.

മികച്ച മൂവി പ്ലോട്ട് അതിനെ ശക്തിപ്പെടുത്തുന്ന വിധം മനോഹരമായ സബ് പ്ലോട്ട്. നല്ലൊരു അനുഭവമാണ് ചിത്രം പ്രേക്ഷകന് നൽകുന്നത്. തിയേറ്ററിൽ തന്നെ പോയി ചിത്രം കാണാൻ ശ്രമിക്കുക.

Movie Review Number : 63
Realistic Movie [ Unda - Review ] Realistic Movie [ Unda - Review ] Reviewed by Mcorner on June 14, 2019 Rating: 5

No comments

Related Posts No. (ex: 9)

yes