Ads

അവസാനം ഒന്ന് കണ്ണ് നനയ്ക്കും [ one day - Review ]


One Day

2016 ‧ Drama/Romance ‧ 2h 16m

Language :- Thai

It's beautiful don't you think? But it's too bad. It will be gone soon. നായിക ഇങ്ങനെ പറയുമ്പോൾ നായകന്റെ മുഖത്ത് വരുന്ന ഒരു ഭാവമാറ്റമുണ്ട്. കണ്ടിരിക്കുന്ന പ്രേക്ഷകന്റെ മുഖത്തും ആ ഭാവം കാണാം. ഇമോഷണലി മികച്ചൊരു ഫീൽ ഗുഡ് മൂവിയാണ് one day.

ഒന്നിനും കൊള്ളില്ലാത്തവൻ എന്നൊരു തോന്നലോടുകൂടി നടക്കുന്ന നായകൻ. സ്വയം പരിചയപ്പെടുത്തി ചിത്രം തുടങ്ങുന്നു. അടുത്ത സുഹൃത്തുക്കൾ പോലുമില്ല. എല്ലാം അവന്റെ സ്വഭാവം കാരണമാണ്. എങ്കിലും നായകനായ ഡെന്നിന് തന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന നൂയി എന്ന പെൺകുട്ടിയോട് ഇഷ്ട്ടം തോനുന്നു. കാണാൻ കൊള്ളില്ല ഞാൻ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ഉള്ളത് കൊണ്ട് ഇഷ്ട്ടം തുറന്നു പറയാതെ ഉള്ളിൽ തന്നെ വെയ്ക്കുന്നു. എന്നാൽ വഴിത്തിരിവ് സംഭവിക്കുന്നത് ഓഫീസിൽ നിന്നുള്ള ടൂർ ആണ്. അവിടം മുതൽ ചിത്രം നല്ലൊരു ഫീൽ തരുന്നു.

ചിത്രത്തിലെ ഏറ്റവും മികച്ച സീൻ ആണ്. ഡെന്നും നൂയിയും പരസ്പരം കണ്ണിൽ നോക്കി നിൽക്കുന്ന സീൻ. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ആ സീൻ മനോഹരമാക്കി. അവരുടെ മുഖത്ത് ഭാവ മാറ്റം വരുമ്പോൾ പശ്ചാത്തലത്തിൽ ശബ്ദ കുറഞ്ഞു കുറഞ്ഞു പൂർണമായും ഇല്ലാതെയാകുന്നു. ആ ഒരു സീൻ എത്രവട്ടം റിപീറ്റ് അടിച്ചു കണ്ടു എന്ന് ഓർമയില്ല. ചിത്രത്തിലെ കിടിലൻ സീനുകളിൽ ഒന്ന്.

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. കുറെ നാളായി കണ്ടെങ്കിലും വീണ്ടും കാണാൻ ഇടയായി. നമ്മൾ ഏത് അവസ്ഥയിൽ ആണെങ്കിലും നമ്മുടെ മൂഡ് മൊത്തത്തിൽ ചിത്രം മാറ്റിക്കളയും. 

Movie review number :- 64
അവസാനം ഒന്ന് കണ്ണ് നനയ്ക്കും [ one day - Review ] അവസാനം ഒന്ന് കണ്ണ് നനയ്ക്കും [ one day - Review ] Reviewed by Mcorner on July 08, 2019 Rating: 5

No comments

Related Posts No. (ex: 9)

yes