Ads

ബെസ്റ്റ് ക്രൈം ത്രില്ലെർ [ The Gangster, The Cop, The Devil - Review ]



The Gangster, The Cop, The Devil

2019 ‧ Crime/Thriller ‧ 1h 50m

Language :- Korean

ത്രില്ലെർ എന്നൊക്കെ പറയുമ്പോൾ ഇജ്ജാതി ഐറ്റം. 2005ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രമെടുത്തിരിക്കുന്നു.

ചിത്രത്തിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ്. അതിൽ ഗ്യാങ്‌സ്റ്ററായി വരുന്നത് ഏറെ ഇഷ്ട്ടമുള്ള Ma dong - seok ആണ്. പിന്നെ ഒരു പോലീസ് ഓഫീസറും ഒരു സൈക്കോ കില്ലറും. ഒരേ രീതിയിൽ ഇരയെ കൊല്ലുന്ന സൈക്കോ കില്ലറുടെ കെണിയിൽ നമ്മുടെ ഗ്യാങ്‌സ്റ്റർ വീഴുന്നു. എന്നാൽ അവിടെ കാര്യങ്ങൾ പതിവ് പോലെ സംഭവിക്കുന്നില്ല. തുടർന്നു ചിത്രം വളരെ ഇന്റെരെസ്റ്റിംഗ് ആകുന്നു. ഓരോ സീനും കഴിയുമ്പോൾ ചിത്രം കൂടുതൽ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആകും.

ചിത്രത്തിന്റെ ഏറ്റവും കിടിലൻ എന്ന് തോന്നിയത് പശ്ചാത്തല സംഗീതമാണ്. ഛായാഗ്രഹണം മികച്ചതാണെങ്കിലും ഒട്ടുമിക്ക സീനുകളും കിടിലൻ ആവാൻ കാരണം പശ്ചാത്തല സംഗീതം തരുന്ന എഫക്ട് ആണ്. ആക്ഷൻ രംഗങ്ങൾ എല്ലാം നന്നായിരുന്നു. Ma dong - seok പിന്നെ Kim mu - yeol ചേർന്നുള്ള ഫൈറ്റ് സീൻ പിന്നെ ആ കാർ ചായ്‌സിംഗ് രംഗങ്ങൾ എല്ലാം ഒന്നിനൊന്നു കിടു. രണ്ടാം പകുതിയിലുള്ള ക്യാറ്റ് ആൻഡ് മോസ് പ്ലേ എല്ലാം ചിത്രം വേറെ ലെവൽ ആക്കി. അഭിനയം പിന്നേ പറയണ്ടല്ലോ എല്ലാവരും അടിപൊളിയായിരുന്നു പ്രത്യേകിച്ച് ആ സൈക്കോ കഥാപാത്രം ചെയ്ത ആൾ.

ഏറ്റവും കിടു ചിത്രത്തിന്റെ എൻഡിങ് ആണ്. സത്യത്തിൽ രോമാഞ്ചം ആണ് ആ സീൻ കണ്ടപ്പോൾ ഉണ്ടായത്. Ma dong - seokന്റെ ആ ചിരി. ഒരു രക്ഷയും ഇല്ലാ കിടു കിടു കിടു. തീർച്ചയായും കണ്ടുനോക്കാവുന്ന ഒരു കിടിലൻ ക്രൈം ത്രില്ലെർ ആണ് The gangster, The cop, The devil. ബെസ്റ്റ് ക്രൈം ത്രില്ലെർ.

Movie review number :- 65
ബെസ്റ്റ് ക്രൈം ത്രില്ലെർ [ The Gangster, The Cop, The Devil - Review ] ബെസ്റ്റ് ക്രൈം ത്രില്ലെർ [ The Gangster, The Cop,  The Devil - Review ] Reviewed by Mcorner on July 14, 2019 Rating: 5

No comments

Related Posts No. (ex: 9)

yes