Ads

എല്ലാ മാസവും ഇതുപോലൊരു സിനിമ റിലീസ് ആയിരുന്നെങ്കിൽ [ Thanneer Mathan Dinangal - Review ]


Thanneer Mathan Dinangal

2019 / Romantic | Comedy / 2 hrs 17 min

Language :- Malayalam

ട്രൈലെർ കാണുന്നതിന് മുന്നേ കണ്ടത് ജാതിക്ക തോട്ടം എന്ന സോങ് ആണ്. അതിൽ തന്നെ ഇമ്പ്രെസ്സ് ആയി ചിത്രം കാണണം എന്നൊരു താല്പര്യം തോന്നി. ശേഷം ഇന്ന് ടിക്കറ്റ് എടുക്കുന്നതിനു മുൻപാണ് ട്രൈലെർ കാണുന്നത്. ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം അടുത്തൊന്നും ഒരു സിനിമ കണ്ടിട്ട് ഉണ്ടായിട്ടില്ല.

ട്രൈലെറിൽ ചിത്രം സംസാരിക്കാൻ പോകുന്നത് എന്താണെന്നു കാണിക്കുന്നുണ്ട്. അത് തന്നെയാണ് ചിത്രവും. എങ്കിലും അത് അവതരിപ്പിച്ചു പൊലിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഗിരീഷ്. റിയലിസ്റ്റിക് സ്വഭാവമാണ് ചിത്രത്തിന് അതുകൊണ്ട് തന്നെ എടുത്തു പറയണ്ടല്ലോ ജീവിതം തന്നെയാണ്. നമ്മുടെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള നിമിഷങ്ങളാണ്. ഇതുപോലൊരു ചിത്രം തന്നതിന് ഗിരീഷ് ചേട്ടനു ഒരു വലിയ നന്ദി.

വിനീത് ശ്രീനിവാസൻ രവി പത്മനാഭനായി സ്‌ക്രീനിൽ വരുമ്പോഴൊക്കെ സ്കോർ ചെയ്യുന്നു. അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നു എല്ലാവർക്കും അറിയാം. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിൽ മുകളിൽ തന്നെ നിൽക്കും രവിപ്പപ്പൻ. ഡയലോഗ് ഡെലിവറിയിൽ ഉള്ള വേരിയേഷൻസ് വരെ മാരകം ആണ്. മൊത്തത്തിൽ തകർത്താടിയ കഥാപാത്രം. ആ കഥാപാത്രത്തിന് രൂപം നൽകിയത് വിനീത് ശ്രീനിവാസനെ മുന്നിൽ കണ്ടിട്ടാണെന്ന് തോന്നിപ്പോകും അത്രയും പെർഫക്ഷൻ ആണ് ആ കഥാപാത്രത്തിൽ.

ജെയ്സൺ ആയി മാത്യു തോമസും കീർത്തിയായി അനശ്വരയും കിടുക്കി. പിന്നെ കൂട്ടുകാരായി വന്ന പിള്ളേരും. ആരുടെയും ഒരു അഭിനയമായി തോന്നില്ല അവരുടെ ജീവിതത്തിലേക്ക് ഒരു ക്യാമറ വെച്ചതുപോലെയുണ്ട്. ഹ്യൂമാനിറ്റീസ് പഠിക്കുന്ന പയ്യൻ ഒരു രക്ഷയും ഇല്ലാ. ആഹ്.. എന്താ എളിമ. ഇവർ കൂടുമ്പോൾ ഉണ്ടാകുന്ന കൗണ്ടറുകൾ ചിരിച്ചു ഒരു വഴിക്കാകും. ഇവർ ഉള്ളപ്പോൾ മാത്രമല്ല ചിത്രം മൊത്തത്തിൽ കൗണ്ടറുകൾ കൊണ്ടു നിറച്ചിരിക്കുകയാണ്. പിന്നെ പറയാനുള്ളത് ജെയ്സൺന്റെ ചേട്ടനായി വന്ന ടിനോയ് മച്ചാൻ. ലാസ്റ്റ് അങ്ങേരുടെ നിസ്സഹായത കണ്ടാൽ ആരായാലും നിലത്തു കിടന്നു ചിരിച്ചു പോകും. ആ നിൽപ്പ് തന്നെ കോമഡിയാണ്. കുറച്ചു നേരം ഒള്ളൂ എങ്കിലും ശബരീശ് വർമയും കിടുക്കി. ചിത്രങ്ങൾ വരുന്നവനും പോകുന്നവനുമൊക്കെ ചുമ്മാ കേറി സ്കോർ ചെയ്യുവാണ്. ഒരു സീൻ എങ്കിൽ ഒരു സീൻ ആ കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കുന്ന രീതിയിൽ ഒരു രംഗം ഡയറക്ടർ അവർക്ക് കൊടുത്തിട്ടുണ്ട്.

എഡിറ്റിംഗ്, മ്യൂസിക്, ക്യാമറ ഇത് മൂന്നും നിലവാരം പുലർത്തിയപ്പോൾ ചിത്രം അതിന്റെ പൂർണതയിൽ എത്തി. ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക് എടുത്തു പറയണം. റിലീസ് ആയപ്പോൾ തന്നെ ശ്രദ്ധപിടിച്ചുപ്പറ്റിയ ഗാനങ്ങൾ. ഗാനങ്ങളെക്കാൾ മികച്ച പശ്ചാത്തല സംഗീതം. വിനീത് ശ്രീനിവാസന്റെ കഥാപാത്രം പൂർണതയിൽ എത്തിയതിന്റെ ഒരു ക്രെഡിറ്റ്‌ പശ്ചാത്തല സംഗീതത്തിന് കൊടുക്കാം. കാണുന്ന പച്ചപ്പൊക്കെ ഒപ്പിയെടുത്ത ഛായാഗ്രഹണം. വിനോദ് ഇല്ലംപിള്ളി ജോമോൻ റ്റി ജോൺ ഛായാഗ്രഹണം നന്നായിരുന്നു.

കാഴ്ച്ചയിൽ ഒരു കൊച്ചു സിനിമ ആണെങ്കിലും ഒരൊന്നൊന്നര ഐറ്റമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. എല്ലാ രീതിയിലും ആസ്വദിച്ചു കാണാവുന്ന ചിത്രം. നല്ല സിനിമ പ്രേക്ഷകന് കൊടുക്കുക എന്നതാണ് അവരുടെ കടമ. അതിന് അവർക്ക് നൂറിൽ നൂറു മാർക്ക്. ഇനി നമ്മുടെ കടമ ഈ കൊച്ചു ചിത്രം തിയേറ്ററിൽ പോയി കണ്ടു വലിയ വിജയമാക്കി മാറ്റുക എന്നതാണ്. എല്ലാവരും ഫാമിലി ആയിട്ട് തിയേറ്ററിൽ പോയി ചിത്രം കാണാൻ ശ്രമിക്കുക. കാത്തിരിക്കാം തണ്ണീർ മത്തന്റെ നൂറാം ദിവസ ആഘോഷത്തിനായി.

Movie review number :- 68
എല്ലാ മാസവും ഇതുപോലൊരു സിനിമ റിലീസ് ആയിരുന്നെങ്കിൽ [ Thanneer Mathan Dinangal - Review ] എല്ലാ മാസവും ഇതുപോലൊരു സിനിമ റിലീസ് ആയിരുന്നെങ്കിൽ [ Thanneer Mathan Dinangal - Review ] Reviewed by Mcorner on July 26, 2019 Rating: 5

2 comments

Related Posts No. (ex: 9)

yes