Ads

ഒരേയൊരു രാജാവ് [ Godzilla: King of the Monster ]


Godzilla: King of the Monsters

2019 ‧ Action / Adventure / Fantasy ‧ 2h 12m

Language :- English

Godzilla, Kong skull island എന്നീ സിനിമകൾക്ക് ശേഷം അതെ യൂണിവേഴ്സിലെ അതിന്റെ സീക്വൽ ആയി വന്ന സിനിമയാണ് Godzilla King of the monsters. സിനിമയുടെ പേര് എന്തിനെയാണോ സൂചിപ്പിക്കുന്നത് അത് തന്നെയാണ് സിനിമ കാണിച്ചു തരുന്നതും.
മൊത്തത്തിൽ 17 ടൈറ്റൻസ് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും സിനിമയിൽ 4 ടൈറ്റൻസിനെ മാത്രമാണ് പരിചയപ്പെടുത്തുന്നത്. വരും സിനിമകളിൽ മറ്റു ടൈറ്റനുകളുടെ എൻട്രി പ്രതീക്ഷിക്കാം.

Godzilla, Mothra, Rodan പിന്നെ King Ghidorah. ഈ നാല് ടൈറ്റൻസ് ആണ് സിനിമയിൽ വരുന്നത്. ഒരുപാട് ഒറിജിൻ സ്റ്റോറികൾ ഉണ്ട് godzillaയ്ക്ക്. അതിന്റെ abilities ഒക്കെ വേറെ ലെവൽ ആണ്. കൂടുതൽ പേർക്കും അത് എന്താണെന്നു അറിയാം. സിനിമയിൽ അത് നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്.

സിനിമ ശ്രദ്ധ കൊടുത്തിരിക്കുന്നത് godzillaയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ സ്‌ക്രീനിൽ വരുന്ന മറ്റു കഥാപാത്രങ്ങൾക്ക് സ്പേസ് കുറവാണ്. പ്രധാന കഥാപാത്രങ്ങൾ Kyle chandlerന്റെ മാർക്ക്‌ റസ്സൽ പിന്നെ Vera Farmigaയുടെ എമ്മ പിന്നെ Millie Bobby Brownന്റെ മാഡിസൺ. ഡെപ്ത് ഉള്ള ക്യാരക്ടർസ് ഇല്ല. മാഡിസൺ എന്ന കഥാപാത്രത്തിന് അല്പം ഇമ്പോര്ടന്റ്റ്‌ ഉണ്ട്.

VFX വേറെ ലെവൽ ആണ്. അവസാന രംഗങ്ങൾ എല്ലാം കിടിലം. King Ghidorah Godzilla ഫൈറ്റ് ഒക്കെ അടിപൊളിയാണ്. പതിയെ തുടങ്ങി പിന്നെ സിനിമ സ്പീഡ് ആകുന്നു. ചിത്രം നിരാശ പെടുത്തില്ല. പിന്നെ ഇനി വരാനുള്ള സിനിമകൾ ഇതിന്റെ തുടർച്ചയാണ്. അതുകൊണ്ട് കണ്ടിരിക്കുന്നത് നല്ലതാണ്. Godzilla vs Kong സിനിമ റിലീസ് അടുത്ത വർഷമായിരിക്കും.

ഇനി നിങ്ങൾ ചിത്രം കണ്ടിട്ട് വായിക്കുന്നതാകും നല്ലത്. സ്പോയ്ലർ ഒരു പ്രേശ്നമല്ല എന്നുണ്ടെങ്കിൽ തുടർന്ന് വായിക്കാവുന്നതാണ്.

Spoiler Alert !

Post credit scene explain
------------------------------

ജോനഹ്ക്ക് King Ghidorahയുടെ തല കിട്ടുന്നതായിട്ടാണ് ക്രെഡിറ്റ്‌ സീൻ കാണിക്കുന്നത്. സാധ്യത കൂടുതലും Ghidorahയുടെ DNA ഉപയോഗിച്ച് മറ്റൊരു ടൈറ്റനെ ഉണ്ടാക്കുക ജുറാസ്സിക് വേൾഡിൽ Indoraptorനെ ക്രിയേറ്റ് ചെയ്യുന്ന പോലെ. അല്ലെങ്കിൽ Ghidorahയെ തിരിച്ചു കൊണ്ട് വരുക.

കാത്തിരുന്നു കാണാം. അടുത്ത വർഷമാണ്  Kong vs godzilla റിലീസ്. മാർവൽ DC പോലെ monsters universe വലിയൊരു ശ്രദ്ധപിടിച്ചുപറ്റുമോ എന്ന് കണ്ടറിയണം.

Movie review number :- 69
ഒരേയൊരു രാജാവ് [ Godzilla: King of the Monster ] ഒരേയൊരു രാജാവ് [ Godzilla: King of the Monster ] Reviewed by Mcorner on August 03, 2019 Rating: 5

No comments

Related Posts No. (ex: 9)

yes