ഇതാണ് വാംപയറുകളുടെ ജീവിതം [ What We Do In The Shadows - Review ]
What We Do in the Shadows
Language :- English
2014 ‧ Horror/Comedy horror ‧ 1h 27mm
ഒരു വെറൈറ്റി നോക്കിയാണ് ചിത്രം കാണാം എന്ന് കരുതിയത്. എന്നാൽ ഇത് ഒരൊന്നൊന്നര വെറൈറ്റിയായിപ്പോയി.
"വാംപയറുകൾ നേരിടുന്ന പ്രേശ്നങ്ങൾ "
ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്. ഒരു mockumentary ആയിട്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മനുഷ്യന്റെ ജീവിതം പോലെത്തന്നെ വാംപയറുകളുടെ ജീവിതം കാണിക്കുമ്പോൾ അതിൽ ഹാസ്യം ഒരു തരി പോലും കൂടിപ്പോകാതെ അതിനു ചേരുന്ന രീതിയിൽ മനോഹരമായ അവതരണം.
ചിരിക്കാൻ ഒരുപാട് രംഗങ്ങളുണ്ട്. കുറച്ചു നേരം ഒള്ളൂ എങ്കിലും അതിൽ ഒരു കിടിലൻ സീൻ ഉണ്ട്. വാംപയറുകൾ പുറത്ത് പോകാൻ തുടങ്ങുമ്പോൾ താൻ കാഴ്ച്ചയിൽ എങ്ങനെയാണെന്ന് കാണിക്കുന്ന സീൻ. പൊതുവെ വാംപയറുകളുടെ പ്രതിബിംബം കാണാൻ സാധിക്കില്ല അതുകൊണ്ട് തന്നെ കണ്ണാടിയിൽ നോക്കിയാൽ അവർക്ക് തന്നെ കാണാൻ എങ്ങനെയുണ്ടെന്നു കാണാൻ സാധിക്കില്ല. ആ രംഗം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന രീതി എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ ഒരുപാട് നല്ല നിമിഷങ്ങൾ ചിത്രം പങ്കുവെയ്ക്കുന്നു.
ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നതും ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. jemaine clement and Taika waititi യുമാണ്. Taika waititiയെ എടുത്തു പറയണ്ടല്ലോ. ഒരു ഇരുണ്ട അധ്യായം പോലെ കിടന്ന മാർവലിന്റെ തോർ സിനിമകളിലേക്ക് വെളിച്ചം വീശിയ വ്യക്തി. വളരെ സീരിയസ് ആയ തോർ സിനിമകളുടെ ശൈലി മാറ്റി ragnarokക്കിൽ മാർവലിന്റെ പ്രതാപം അദ്ദേഹം കാണിച്ചു തന്നു.
ഡയറക്ഷൻ മാത്രമല്ല തന്നെ റോളും അദ്ദേഹം അടിപൊളിയായി ചെയ്തു.
എല്ലാവരും കിടുവാണ്. വാംപയറുകൾ തമ്മിലുള്ള ഫൈറ്റ് നന്നായിരുന്നു.
അതിനിടയിൽ അവരുടെ പ്രശ്നങ്ങൾ . അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. അവരുടെ ഇഷ്ട്ടാനിഷ്ട്ടനങ്ങൾ. എല്ലാ ഭംഗിയായി കാണിച്ചിരിക്കുന്നു.
വ്യത്യസ്ത ആഗ്രഹിക്കുന്നവർക്ക് കണ്ടു നോക്കാം. എല്ലാം വിഭാഗം സിനിമകൾ കാണുന്നവർക്കും കണ്ടുനോക്കാം.
ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇതൊരു mockumentary ആണ്. അതോർത്തു കാണുക.
Movie review number :- 66
ഇതാണ് വാംപയറുകളുടെ ജീവിതം [ What We Do In The Shadows - Review ]
Reviewed by Mcorner
on
July 17, 2019
Rating:
Reviewed by Mcorner
on
July 17, 2019
Rating:


No comments