Ads

ചിരിപ്പിക്കും ചിന്തിപ്പിക്കും [ Comali - Review ]


Comali

Language :- Tamil

2019 ‧ Comedy/Drama ‧ 2h 23m

പോസ്റ്റർ മുതൽ ട്രൈലെർ വരെ നല്ല പ്രതീക്ഷ തന്നിരുന്നു. ഒരു പരിധി വരെ ചിത്രം അത് നിലനിർത്തിയിട്ടുണ്ട്.

16 വർഷങ്ങൾക്ക് ശേഷം കോമയിൽ നിന്നും ഉണരുന്ന രവി. ശേഷം സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരേ വേഗത. എന്താണ് ചിത്രം എന്ന് പലപ്പോഴും ചെറുതായി ഒന്ന് കാണിക്കുന്നുണ്ടെങ്കിലും ഇന്റെർവെല്ലിനോട് കൂടി ഒരു വ്യക്തത ലഭിക്കുന്നു. ആദ്യപകുതിയിലെ നല്ല നിമിഷങ്ങൾ തീർച്ചയായും ചിത്രം തുടങ്ങുമ്പോൾ കാണിക്കുന്ന ആ 90 കാലഘട്ടം ആണ്. ഡ്രസിങ്, ഹെയർ സ്റ്റൈൽ, കളറിംഗ്,മേക്കപ്പ് മുതൽ എല്ലാ കാര്യങ്ങളും പക്കാ ആയിരുന്നു.

രണ്ടാം പകുതിയിലേക്ക് വരുമ്പോഴും എടുത്ത് പറയേണ്ടതായി ഒന്നും തന്നെയില്ല. ഒരേ സ്പീഡിൽ ചിത്രം വേഗം ക്ലൈമാക്സിൽ എത്തുന്നു. കോമഡി സീൻ പിന്നെ ഇമോഷണൽ സീൻ ഇത് തമ്മിൽ ഒരു സ്പേസ് ഇല്ലാതായിപ്പോയി. ഒരു റിപ്പിറ്റേഷൻ പോലെ തോന്നി കോമഡി സീൻ പെട്ടെന്നുള്ള ഇമോഷണൽ സീൻ ഇത് ഇടയ്ക്ക് ഇടയ്ക്ക് കടന്നു വരുന്നു.

ഒരുപാട് കോമഡി സീനുകൾ ഉണ്ട്. അതിൽ കൂടുതലും ഏറ്റിട്ടുണ്ട്. അഭിനയിച്ചവർ മോശമാക്കിയില്ല എന്ന് പറയാം. പിന്നെ എഡിറ്റിംഗ് എന്തോപോലെ തോന്നി. ഹിപ്ഹോപ് തമിഴന്റെ മ്യൂസിക് നന്നായിരുന്നു. ക്ലൈമാക്സ്‌ സോങ് കിടിലം.

A padam by Pradeep Ranganathan എന്ന് അവസാനം വന്നപ്പോൾ കൈയ്യടിച്ചു. എന്തുകൊണ്ടെന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ്‌. പിന്നെ ചിത്രം തന്ന മെസ്സേജ്. ക്ലൈമാക്സ്‌ ഒന്നും പറയാനില്ല. വല്ലാതെ ഇഷ്ട്ടപ്പെട്ടു. ഇന്നത്തെ തലമുറയെ ചിത്രം തുറന്നു കാണിക്കുന്നുണ്ട്.

നല്ലൊരു എന്റെർറ്റൈനെർ തന്നെയാണ് comali. എങ്കിലും മസ്റ്റ് വാച്ച് എന്നൊന്നും പറയുന്നില്ല. ഒരു വട്ടം ബോറടിയില്ലാതെ കണ്ടിരിക്കാം. അഭിപ്രായം തികച്ചും വ്യക്തിപരം.

Movie review number :- 72
ചിരിപ്പിക്കും ചിന്തിപ്പിക്കും [ Comali - Review ] ചിരിപ്പിക്കും ചിന്തിപ്പിക്കും [ Comali - Review ] Reviewed by Mcorner on August 15, 2019 Rating: 5

No comments

Related Posts No. (ex: 9)

yes