അടി, ഇടി, വെടി [ John Wick 3 - Review ]
John Wick: Chapter 3 – Parabellum
2019 ‧ Action/Crime/Thriller ‧ 2h 10m
Language :- English
Chapter 2 അവസാനിക്കുന്നിടത്തു നിന്നും Chapter 3 യുടെ വെടിക്കെട്ട് തുടങ്ങുന്നു. ചിത്രം കാണാൻ വൈകി. തിയേറ്ററിൽ പോയി കാണണം എന്ന് ആഗ്രഹിച്ചതായിരുന്നു. എന്നാൽ ഇവിടെ റിലീസ് ഉണ്ടായിരുന്നില്ല.
Action രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. പലതരത്തിലുള്ള martial Arts അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ബുക്ക് വെച്ചുള്ളതാണ്. ആദ്യം മുതൽ അവസാനം വരെ ചിത്രത്തിൽ ഫൈറ്റ് ആണ്. അതിൽ രണ്ടാം പകുതിയുടെ തുടക്കം അല്പം സ്ലോ ആകുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുൻപുള്ള ചിത്രങ്ങളിൽ ഉള്ളതുപോലെ തന്നെ നന്നായിട്ടുണ്ട്. Action രംഗങ്ങൾക്ക് കൂടുതൽ impact ഉണ്ടാക്കാൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ന് സാധിച്ചു.
പതിവ് പോലെത്തന്നെ ചിത്രത്തിൽ ഏറ്റവും കിടിലൻ performance keanu reevesന്റെ തന്നെയാണ്. 50 വയസ് കഴിഞ്ഞെങ്കിലും അദ്ദേഹം ഫൈറ്റ് ചെയ്യുന്നത് കണ്ടാൽ ഞെട്ടിപ്പോകും. ഇതിന് മുൻപ് പ്രായം മറന്ന് ഫൈറ്റ് ചെയ്യുന്നത് കണ്ടു അമ്പരന്ന് പോയത് ഞാൻ ഇഷ്ട്ടപ്പെന്ന നായകന്മാരിൽ ഒരാളായ Tom cruis ഫൈറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ്. Halle berry ഒരു കിടിലൻ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. രണ്ടുപേരും ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ എല്ലാം അടിപൊളിയാണ്. ചിത്രത്തിന്റെ behind the scene വീഡിയോസ് കണ്ടാൽ മനസിലാക്കാം എത്രത്തോളം കഷ്ട്ടപ്പാടുണ്ട് ആ രംഗങ്ങൾക്ക് പിന്നിലെന്ന്.
Action സിനിമ ഇഷ്ട്ടപ്പെടുന്ന ഒട്ടുമിക്കവരും ഈ ചിത്രം കണ്ടിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. കാണാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഇതിന് മുൻപുള്ള രണ്ടു ചിത്രങ്ങൾ കണ്ടതിനു ശേഷം ഈ ചിത്രം കാണുക. Assassinനുകളുടെ ലോകവും പിന്നെ ഓരോ കഥാപാത്രവും john wickനെയും കുറിച്ച് കൂടുതൽ അറിയണമെങ്കിൽ മുൻപുള്ള രണ്ട് ചിത്രങ്ങൾ കാണേണ്ടത് അത്യാവശ്യമാണ്.
John wick 4...?
അടി, ഇടി, വെടി [ John Wick 3 - Review ]
Reviewed by Mcorner
on
August 13, 2019
Rating:
Reviewed by Mcorner
on
August 13, 2019
Rating:


No comments