ഒരു മണിക്കൂർ മാത്രം ദൈർഖ്യമുള്ള കിടിലൻ ത്രില്ലെർ [ The Corpse of Anna Fritz - Review ]
2015 ‧ Drama/Thriller ‧ 1h 16m
Pau ന് അവിടത്തെ ഹോസ്പിറ്റലിൽ ശവശരീരങ്ങൾ സൂക്ഷിക്കുന്നിടത്താണ് ജോലി. Pau വിന്റെ സുഹൃത്തുക്കളായ javi യും ivan ഉം pau നെ പാർട്ടിക്ക് വിളിക്കാൻ അവിടെ വരുന്നു. വർക്ക് ഉള്ളതുകൊണ്ട് pau വരാൻ പറ്റില്ലെന്ന് പറയുന്നു. അവർ ഹോസ്പിറ്റലിന്റെ പുറത്ത് നിന്ന് രണ്ടെണ്ണം വീശുന്നതിനിടയിലാണ് ആ ദിവസം മരിച്ച അവിടത്തെ പ്രമുഖ നടിയായ Anna Fritz ന്റെ വിഷയം കടന്ന് വരുന്നത്. ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹമാണ് അവരെ ഒന്ന് കാണാൻ. ഈ ആഗ്രഹത്തിന്റെ പുറത്ത് pau അവരെ Anna Fritz നെ കാട്ടികൊടുക്കുന്നു. Anna Fritz നെ അങ്ങനെ കണ്ടുകഴിയുമ്പോൾ ivan ന്റെ ഉള്ളിൽ പല കുൽസിത മോഹങ്ങളും ഉടലെടുക്കുന്നു. തുടർന്ന് ചിത്രം പൂർണമായും ഒരു thriller മൂഡിൽ ആണ് travel ചെയ്യുന്നത്.
കണ്ടു നോക്കാൻ പറഞ്ഞത് സുഹൃത്താണ്. ഒരുമണിക്കൂർ മാത്രം ദൈർഖ്യം ഉള്ളത് കൊണ്ട് അപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തു കണ്ടു. തുടക്കം കണ്ടപ്പോൾ ഒരു ഹൊർറോർ ഫിലിം ആകും എന്ന് തോന്നി.
Anna Fritz നെ പറ്റി തുടക്കം തന്നെ പറയുന്നതും അവരുടെ മരണ വാർത്തയും എല്ലാം അതികം വലിച്ചു നീട്ടാതെ അതിനു വേണ്ടി സീൻ ആഡ് ചെയ്യാതെ സിമ്പിൾ ആയി അവതരിപ്പിച്ച രീതി നന്നായിരുന്നു.
കൂടുതൽ പറയേണ്ട ആവശ്യം ഇല്ല. കണ്ടു ത്രില്ലടിക്കുക. അവസാന രംഗങ്ങൾ ഒക്കെ നല്ല mood creat ചെയ്യുന്നുണ്ട്. ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടു നോക്കുക.
Movie review number :- 73
ഒരു മണിക്കൂർ മാത്രം ദൈർഖ്യമുള്ള കിടിലൻ ത്രില്ലെർ [ The Corpse of Anna Fritz - Review ]
Reviewed by Mcorner
on
August 25, 2019
Rating:
Reviewed by Mcorner
on
August 25, 2019
Rating:


No comments