David Ficher Thriller [ Zodiac - Review ]
2007 ‧ Crime/Thriller ‧ 2h 42m
Language :- English
ഒട്ടുമിക്ക ആളുകളും കണ്ടൊരു ചിത്രമാണ് സോഡിയാക്ക്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്
റോബർട്ട് ഗ്രേയ്സ്മിത് എന്ന കാർട്ടൂണിസ്റ്റ് പസ്സിൽസ് സോൾവ് ചെയ്യാൻ വളരെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. ഒരു സോഡിയാക്ക് കില്ലർ നഗരത്തിൽ പല കൊലകൾ ചെയ്യുന്നു. കൊലയ്ക്ക് പിന്നിൽ വേറൊരു കാരണവും ഇല്ല. ജനങ്ങൾക്കിടയിൽ ഒരു ഭയം ഉണ്ടാക്കിയെടുക്കുക തന്നെ എല്ലാവർക്കുമിടയിൽ ഒരു സംസാരവിഷയമാക്കി മാറ്റുക. ഈ സോഡിയക്ക് കില്ലറെ ഓരോ ചെറിയ ക്ലൂ വെച്ച് റോബർട്ട് ഗ്രേയ്സ്മിത് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതാണ് ചിത്രം.
ചിത്രത്തിൽ പ്രധാന കഥാപാത്രമായ റോബർട്ട് ഗ്രേയ്സ്മിത് ആയി വരുന്നത് ജേക്ക് ജില്ലെൻഹാൽ ആണ്. കഥ ഫുൾ ട്രാവൽ ചെയ്തു കൊണ്ടുപോകുന്നത് ജേക്ക് ജില്ലെൻഹാൽ ആണ്. ചെറിയൊരു മണ്ടനായിട്ട് ഒക്കെയുള്ള അഭിനയം ഒക്കെ നന്നായിരുന്നു. പിന്നെ ഇമ്പോര്ടന്റ്റ് ആയ രണ്ടു കഥാപാത്രങ്ങൾ ആണ് പോൾ അവേരി, ഡേവ് ടോസ്‌ക്കി. ഇതിൽ പോൾ അവേരി ആയി വരുന്നത് നമ്മുടെ സ്വന്തം റോബർട്ട് ഡൗണി jr. ആ കഥാപാത്രത്തിന്റെ മാന്നെറിസംസ് ഒക്കെ അടിപൊളിയായി rdj ചെയ്തിട്ടുണ്ട്. ഡേവ് ടോസ്‌ക്കി ആയി വരുന്നത് മാർക്ക് റഫാലോ. ഇത് അന്വേഷിക്കുന്ന പോലിസ് ഓഫീസർ ആയിട്ടാണ് മാർക്ക് റഫാലോ എത്തുന്നത്.
സ്ലോ ആകുന്നതിനു അനുസരിച്ചു ചിത്രം കൂടുതൽ സീരിയസ് ആയിക്കൊണ്ടിരിക്കുന്നു.
റോബർട്ട് ഗ്രേയ്സ്മിത് ഓരോ ക്ലൂസ് ക്ലിയർ ചെയ്യുന്നതൊക്കെ നല്ല ഇന്റെരെസ്റ്റിംഗ് ആണ് കണ്ടിരിക്കാൻ. ആ ഒരു കാലഘട്ടം കാണിക്കുന്നതിലുള്ള ഡീറ്റെയിൽസ്. ആ ഒരു മേക്കിങ് സ്റ്റൈൽ ഒക്കെ കിടിലൻ ആണ്.
ഡേവിഡ് ഫിഞ്ചറുടെ ഒട്ടുമിക്ക സിനിമകളും എന്റെ ഇഷ്ട്ട സിനിമകൾ ആണ്. Fight club, Zodiac, panic room, gone girl, the girl with dragon tattoos ഇങ്ങനെ പോകുന്നു. ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം അത് seven ആണ്. അദ്ദേഹത്തിന്റെ ത്രില്ലറുകൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക മൂഡ് ആണ്. Panic room ഓക്കേ ഉദാഹരണം. വിസ്മയിപ്പിച്ചിട്ടുണ്ട് പല തവണ. ത്രില്ലറുകളുടെ അവതരണത്തിലും പുലിയാണ്.
ഈ ചിത്രം കാണാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കുക. മറ്റൊരു ഡേവിഡ് ഫിഞ്ചർ മാജിക് ആണ് Zodiac.
Happy birthday David Fincher ❤️
Movie review number :- 74
David Ficher Thriller [ Zodiac - Review ]
Reviewed by Mcorner
on
August 27, 2019
Rating:
Reviewed by Mcorner
on
August 27, 2019
Rating:


No comments