ഞെട്ടിച്ചു കളഞ്ഞു [ 1408 - Review ]
1408
2007 ‧ mystery/Thriller/Horror ‧ 1h 52m
Language :- English
മൈക്ക് എഴുത്തുകാരൻ ആണ്. അതും മാനുഷികമായ കാര്യങ്ങൾ എഴുതന്നയാൾ. അങ്ങനെയൊരു ദിവസം മൈക്കിന് ഒരു പോസ്റ്റ് കാർഡ് വരുന്നു. അതിൽ Don't enter 1408 എന്ന് എഴുതിയിരിക്കുന്നു. ഉടൻ തന്നെ അതിൽ ഉള്ള നമ്പറിൽ വിളിച്ചു 1408 റൂം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ താൻ ഡേറ്റ് പറയുന്നതിന് മുൻപ് തന്നെ ആ റൂം ഒഴിവില്ല എന്ന മറുപടി വരുന്നു. അടുത്ത വർഷത്തേക്ക് എങ്കിലും മതി എന്ന് വരെ പറഞ്ഞു നോക്കിയിട്ടും കാര്യം നടക്കുന്നില്ല. റൂം 1408 ന്റെ കൂടുതൽ കാര്യങ്ങൾ നെറ്റിൽ നോക്കി ശേഖരിക്കുന്നു. ആ റൂമിൽ താമസിക്കുന്നവർ എല്ലാവരും മരണപ്പെടുന്നു. ഇതിനെക്കുറിച്ചു എഴുതിയാൽ തന്റെ തലവര മാറും എന്ന് ഉറപ്പുള്ളത് കൊണ്ട് അപ്പോൾ തന്നെ ന്യൂയോർക്കിൽ ഉള്ള ഡോൾഫിൻ ഹോട്ടലിൽ വരുന്നു. ഹോട്ടലിന്റെ മാനേജർ ജറാൾഡ് ഒലിൻ മൈക്കിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു. 95 വർഷത്തിനുള്ളിൽ ആ മുറിയിൽ 56 മരണങ്ങൾ സംഭവിച്ചിരിക്കുന്നു. എല്ലാ മരണങ്ങളും റൂമിലെത്തി ഒരു മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു. ഇതൊന്നും വക വെയ്ക്കാതെ താക്കോൽ വാങ്ങി മൈക്ക് റൂമിലേക്ക് പോകുന്നു. ഒരു സാധാരണ മുറി. മുറിയിൽ അപാകതയായി ഒന്നും കാണുന്നില്ല. പെട്ടന്ന് ഡിജിറ്റൽ ക്ലോക്കിൽ സമയം മാറി 60 മിനിറ്റ് എന്ന കൗൺഡൗൺ ആകുന്നു.
സ്റ്റീഫൻ കിങ്ങിന്റെ ഒരു സ്റ്റോറിയെ ബേസ് ചെയ്താണ് ചിത്രമെടുത്തിരിക്കുന്നത്. ഛായാഗ്രഹണവും മൈക്കായി വന്ന ജോൺ കസാകിന്റെ പ്രകടനവുമാണ് എടുത്ത് പറയേണ്ടത്. പെർഫോമൻസ് ചെയ്യാനുള്ള നല്ലൊരു സ്പേസ് മൈക്ക് എന്ന കഥാപാത്രത്തിനുണ്ട്. ജെറാൾഡ് ഒലിൻ എന്ന കഥാപാത്രം കൈകാര്യം ചെയ്‌തിരിക്കുന്നത് സാമുവേൽ എൽ ജാക്ക്സൺ ആണ്.
ചിത്രം കോംപ്ലിക്കേറ്റഡ് ആണ്. സ്റ്റീഫൻ കിങിന്റെ സ്റ്റോറി വച്ചു നോക്കുമ്പോൾ അതെല്ലാം മിഥ്യ അല്ലെന്നുള്ള ഒരു ഉത്തരത്തിൽ എത്താം എങ്കിലും ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാകും. കഥാപാത്രത്തിന്റെ പേർസണൽ ലൈഫിന് കഥ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. എക്സ്പ്ലേയിൻ വീഡിയോസ് ഒക്കെ ഒരുപാട് ഉണ്ട് അതൊക്കെ ചിത്രം കണ്ടു കഴിഞ്ഞതിനു ശേഷം കണ്ടു നോക്കാവുന്നതാണ്.
മലയാളം സബ്‌ടൈറ്റിൽ കിടു... വെറൈറ്റി തെറികൾ ഉണ്ട്
Movie review number :- 82
ഞെട്ടിച്ചു കളഞ്ഞു [ 1408 - Review ]
Reviewed by Mcorner
on
September 25, 2019
Rating:
Reviewed by Mcorner
on
September 25, 2019
Rating:


No comments