Ads

തിരിച്ചു വരവുകൾ അവസാനിക്കുന്നില്ല. കാപ്പാൻ നിരാശപ്പെടുത്തി [ kaappaan - Review ]


Kaappaan

2019 ‧ Action/Thriller/Drama ‧ 2h 46m

Language :- Tamil

സൂര്യ, ലാലേട്ടൻ, ആര്യ, ബോമൻ ഇറാനി, സമുതിരക്കനി ഇങ്ങനെ ഒരു നീണ്ട താര നിര ചിത്രത്തിലുണ്ട്. ടീസർ പിന്നെ രണ്ടാമത്തെ ട്രൈലെർ അല്പം പ്രതീക്ഷ തരുന്നുണ്ടായിരുന്നു. സൂര്യയുടെ തിരിച്ചു വരവ് ഈ ചിത്രത്തിലൂടെ ആകുമെന്ന് ഉറപ്പിച്ചിരുന്നു. സൂര്യ kv ആനന്ദ് കോംബോ തന്നെയാണ് കാരണം. എന്നാൽ ചിത്രം പ്രതീക്ഷക്കൊത്തുയർന്നില്ല.

ഒരുപാട് കാര്യങ്ങൾ ചിത്രം സംസാരിക്കുന്നുണ്ട്. സംസാരിക്കേണ്ട വിഷയങ്ങൾ തന്നെയാണ് അത്. എന്നാൽ അത് കൂട്ടിക്കുഴച്ചു ഒരു അവിയൽ പരുവത്തിലാക്കി വെച്ചു. ഒരുപാട് വിഷയങ്ങൾ സംസാരിക്കുന്നത് കൊണ്ട് ചിത്രത്തിന്റെ ദൈർഖ്യം കൂടുതൽ ആണ്. അതുകൊണ്ട് ആദ്യ പകുതിയും രണ്ടാം പകുതിയും ലാഗ് ഇടയ്ക്ക് ഫീൽ ചെയ്യും. ഒരു ട്വിസ്റ്റ് ഉള്ളതുകൊണ്ട് ക്ലൈമാക്സ്‌ കൊള്ളാമായിരുന്നു.

സൂര്യയുടെ പ്രകടനം എപ്പോഴത്തെയും പോലെ മികച്ചതാക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം കിടിലൻ. ഒരാൾ നന്നായി ചെയ്‌താൽ ഒരു പടം നന്നാവില്ലലോ. അങ്ങേരുടെ കഷ്ടപ്പാട് തുടർന്നുകൊണ്ടിരിക്കുന്നു. വേണ്ട രീതിയിൽ ആരെങ്കിലും ഉപയോഗിച്ചാൽ ഒരു വൻ തിരിച്ചു വരവ് കാണാം.

ലാലേട്ടൻ ഡബ്ബിങ് മാത്രം മോശമായി തോന്നി. ആ റോൾ വേറെ ആരെങ്കിലും ചെയ്‌താൽ മതിയായിരുന്നു. ആര്യ കൊള്ളാമായിരുന്നു അതുപോലെ സമുതിരക്കനിയും. സയ്യെഷാ ഒക്കെ കണക്കായിരുന്നു.

തിരക്കഥ ഒന്നുടെ നന്നാക്കാമായിരിന്നു. പല സീനുകളും ഒരു ഇമ്പാക്ട് ഉണ്ടാക്കാതെ പോയി. അതുപോലെ എഡിറ്റിംഗിൽ അപാകത. നല്ലൊരു പശ്ചാത്തല സംഗീതത്തിന്റെ കുറവ് കാണാം. പാട്ടുകളും ശരാശരി നിലവാരം. സിരിക്കി തിയേറ്ററിൽ അടിപൊളി ആയിരുന്നു. ഹേയ് അമിഗോയും വല്യ കുഴപ്പം ഇല്ലാ. ഒരു പാട്ട് ഏറ്റവും അവസാനം ഇട്ടത് നന്നായി ഇല്ലേൽ അതും കൂടെ ഇതിനകത്ത് കേറ്റി ചളമാക്കിയേനെ.

KV ആനന്ദിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. മൊത്തത്തിൽ ഒരു ശരാശരി അനുഭവമാണ് ചിത്രം തരുന്നത്. കൈയിൽ പൈസ ഉണ്ടെങ്കിൽ ഒരു വട്ടം കാണുന്നതിൽ തെറ്റൊന്നുമില്ല. കാത്തിരിക്കാം അടുത്ത ചിത്രത്തിനായി. സൂര്യ തിരിച്ചു വരും എന്ന വിശ്വാസത്തോടെ.

Movie review number :- 81
തിരിച്ചു വരവുകൾ അവസാനിക്കുന്നില്ല. കാപ്പാൻ നിരാശപ്പെടുത്തി [ kaappaan - Review ] തിരിച്ചു വരവുകൾ അവസാനിക്കുന്നില്ല. കാപ്പാൻ നിരാശപ്പെടുത്തി [ kaappaan - Review ] Reviewed by Mcorner on September 20, 2019 Rating: 5

1 comment

Related Posts No. (ex: 9)

yes