ഇതിൽ എന്തോ ഇലുമിനാണ്ടി ഇല്ലേ? [ Brothers day - Review ]
2019 ‧ Drama/Thriller ‧ 2h 45m
Language :- Malayalam
കഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ട്രൈലെർ കണ്ടപ്പോഴും വല്യ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും കണ്ടേക്കാം എന്ന് കരുതി.
റോണിയുടെ ജീവിതം അനിയത്തി സുഹൃത്തുക്കൾ അങ്ങനെ ചിത്രം തുടങ്ങുന്നു ശേഷം ചാണ്ടി എന്ന കഥാപാത്രത്തിന്റെ എൻട്രി. ഇടയ്ക്ക് ഇടയ്ക്ക് ഓരോ കുരുത്തക്കേടുകൾ കാണിച്ചു വില്ലനും. ആദ്യ പകുതി കൂടുതലും കോമഡി ആണ്. രണ്ടാം പകുതി പൂർണമായും ഒരു ത്രില്ലെർ സ്വഭാവവും.
പ്രിത്വിരാജിന്റെ എൻട്രി തന്നെ കിടുവാണ്. BGM പിന്നെ കർണ്ണൻ നെപ്പോളിയൻ ഡയലോഗ് ഒക്കെ കൂടി തകർത്തു. പിന്നെ ആ ചിരിയും. പഴയ രാജുവേട്ടൻ. കോമഡി ഒക്കെ നന്നായിട്ടുണ്ട്. പ്രിത്വി വിജയരാഘവൻ സീനുകൾ എല്ലാം കിടിലൻ ആയിരുന്നു. പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് വിജയരാഘവൻ ചെയ്ത ചാണ്ടി എന്ന കഥാപാത്രം. ആ കഥാപാത്രത്തിന്റെ ഫസ്റ്റ് സീൻ മുതൽ പല ഭാഗത്തും വിജയരാഘവൻ സ്കോർ ചെയ്യുന്നുണ്ട്. ധർമജൻ, കോട്ടയം നസീർ ഐശ്വര്യ, മഡോണ, മിയ, സ്പടികം ജോർജ് ഇങ്ങനെ ഒരു നീണ്ട താര നിര. അവരുടെ ഭാഗം അവർ നന്നാക്കിയപ്പോൾ കുട്ടിത്തം മാറാത്ത കഥാപാത്രം ചെയ്ത പ്രയാഗ അത് ചളമാക്കി. വില്ലൻ പ്രസന്നയും നന്നായിരുന്നു. വില്ലനും നായകനും തമ്മിലുള്ള കൂടിക്കാഴ്ച്ച എപ്പോഴാകും എന്നുള്ളത് ഒരു സസ്പെൻസ് രീതിയിൽ പറയാൻ ശ്രമിച്ചു.
സംവിധാനത്തിൽ പാളിച്ചകൾ ഉണ്ട്. ചിത്രത്തിന്റെ ദൈർഖ്യം തന്നെ ഒരു പോരായ്മയാണ്. കുറച്ചു സീനുകൾ കട്ട് ചെയ്തു കളയാമായിരുന്നു. പിന്നെ വില്ലിൻ കഥാപാത്രത്തിന് കുറച്ചു കൂടെ വ്യക്തത കൊടുക്കാമായിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ കുഴപ്പങ്ങൾ തോന്നും. പാട്ടുകൾ നന്നായിരുന്നു. പക്ഷെ പശ്ചാത്തല സംഗീതം വില്ലന്റെ മാത്രമേ ഇഷ്ട്ടപ്പെട്ടൊള്ളു. ഓപ്പണിങ് ഫൈറ്റ് കിടിലം.
ആദ്യ സംവിധാനം ആയത് കൊണ്ട് കുറച്ചു പോരായ്മകൾ മാറ്റി നിർത്തിയാൽ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത ചിത്രമാണ് ബ്രദർസ് ഡേ. പിന്നെ അദ്ദേഹവും പറഞ്ഞിരുന്നു ഇത് വലിയ ചിത്രം ഒന്നും അല്ല ഒരു നോർമൽ സിനിമയാണെന്ന്. ഇതൊക്കെ മുന്നിൽ കണ്ട് സമയമുണ്ടെങ്കിൽ ഒരു വട്ടം കാണുന്നതിൽ കുഴപ്പമൊന്നും ഇല്ലാ.
Movie review number :- 79
ഇതിൽ എന്തോ ഇലുമിനാണ്ടി ഇല്ലേ? [ Brothers day - Review ]
Reviewed by Mcorner
on
September 08, 2019
Rating:
Reviewed by Mcorner
on
September 08, 2019
Rating:


No comments