മികച്ച ചിത്രം [ Finals - Review ]
2019 • Drama/Sport • 2hr 2m
Language :- Malayalam
ഈ ചിത്രത്തെപ്പറ്റി അതികം ആരും സംസാരിച്ചിട്ടില്ല എന്ന് തോനുന്നു. കാരണം വേറൊന്നുമല്ല ഓണം റിലീസുകൾ എല്ലാം തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടേതാണ് അതുകൊണ്ട് കൂടുതൽ പേരുടെ ശ്രദ്ധ ഈ ചിത്രത്തിലേക്ക് എത്തിയില്ല.
ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് കട്ടപ്പനക്കാരി ആലീസ്. കഥ പറഞ്ഞു തുടങ്ങുന്നത് ആലീസിലൂടെ തന്നെയാണ് തുടർന്ന് മറ്റു പല കഥാപാത്രങ്ങളിലേക്കും ചേക്കേറുന്നു. ആലീസിന്റെ തയ്യാറെടുപ്പുകൾ ഒക്കെ കാണിച്ചുകൊണ്ടുള്ള ആദ്യ പകുതിയും. രണ്ടാം പകുതി ഇമോഷണൽ ഡ്രാമയുമാണ്. ഈ ചിത്രത്തിൽ രാഷ്ട്രീയമുണ്ട് അതിജീവനമുണ്ട്. ഉയർന്നു വരുന്നു സാധാരണകണാരുടെ കഥ അതേപോലെ പകർത്തി വെച്ചിട്ടുണ്ട്.
ആലീസ് ആയിട്ട് രജീഷ തകർത്തു. ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും പ്രകടന മികവ് കൂടി വരുന്നുണ്ട്. ചിത്രത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനം തീർച്ചയായും സുരാജ് വെഞ്ഞാറമൂടിന്റെയാണ്. ആ കഥാപാത്രം ആദ്യമായി ഫ്രെയിമിൽ വരുമ്പോൾ തന്നെ ആ നിൽപ്പിലും ലുക്കിലും മനസിലാക്കാം എത്രത്തോളം ഇമ്പാക്റ്റ് ഉണ്ടാക്കാൻ പോകുന്നു എന്ന്. ഇമോഷണൽ സീനുകൾ ഒക്കെ ഒന്നും പറയാനില്ല. സുരാജ് കരയാതെ കരയുന്ന സീനൊക്കെ നമ്മൾ അറിയാതെ കൈയ്യടിച്ചു പോകും. നായകൻ ആയി വരുന്നത് നിരഞ്ജ് ആണ്. അദ്ദേഹവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സോനാ നായർ, ടിനി ടോം ഒക്കെ നന്നായി തന്നെ ചെയ്തു.
കട്ടപ്പനയുടെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്ത ഛായാഗ്രഹണം. തുടക്കം ഉള്ള സോങ്ങിൽ തന്നെ കുറെ കിടിലൻ ഫ്രെമുകൾ കാണാം. സൈക്കിൾ റൈസ് സമയത്തൊക്കെ ഛായാഗ്രഹണം മനോഹരമാണ്. നല്ല പാട്ടുകൾ അതുപോലെ തന്നെ മികച്ച പശ്ചാത്തല സംഗീതവും. എഡിറ്റിംഗ് ഒക്കെ മികച്ചു നിൽക്കുന്നു. P r അരുൺ നവാഗത സംവിധായകൻ. പക്ഷെ സിനിമ കണ്ടാൽ അത് പറയില്ല. മികച്ച ഡയറക്ഷൻ അതുപോലെ തന്നെ മികച്ച നറേഷനും.
ബോക്സ്‌ഓഫീസിൽ ഈ ചിത്രം എത്രമാത്രം ശോഭിക്കും എന്ന് കണ്ടറിയണം. എല്ലാവരും തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക. തീർച്ചയായും ഈ വർഷം നിങ്ങൾ കണ്ട ഇഷ്ട്ട ചിത്രങ്ങളുടെ കൂടെ ഈ ചിത്രത്തെയും ഉൾപ്പെടുത്തും. ഒരുപാട് ഇഷ്ട്ടപ്പെട്ടു. ചിത്രം കഴുഞ്ഞു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല.
Movie review number :- 78
മികച്ച ചിത്രം [ Finals - Review ]
Reviewed by Mcorner
on
September 08, 2019
Rating:
Reviewed by Mcorner
on
September 08, 2019
Rating:


No comments