ആദ്യ പാർട്ടിനേക്കാൾ കിടിലം [ The Angry Birds Movie 2 - Review ]
The Angry Birds Movie 2
2019 ‧ Action/Adventure ‧ 1h 37m
Language :- English
ശത്രുക്കളായി നടന്ന ബേഡ്‌സും പിഗ്‌സും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ....
ഈ അടുത്ത് ഒരുപാട് എൻജോയ് ചെയ്തിരുന്നു കണ്ട ചിത്രമാണ് Angry Birds 2. ഒന്നരമണിക്കൂർ ഇത്രപെട്ടെന്ന് കഴിഞ്ഞോ എന്നൊരു തോന്നൽ ഉണ്ടായി ചിത്രം കഴിഞ്ഞപ്പോൾ.
ഈ ചിത്രത്തിൽ രണ്ട് കൂട്ടർക്കും ഒരു പൊതു ഭീഷണി നേരിടേണ്ടി വരുന്നു. മാപ്പിൽ ഒരു പുതിയ ദ്വീപ് കാണുന്നു. മഞ്ഞിൽ മൂടിയ ആ ദ്വീപിൽ നിന്നും തുടരെ തുടരെ ഐസ് ബോൾ ആക്രമണം ഉണ്ടാകുന്നു. ബേഡ്‌സും പിഗ്‌സും ഒന്നിച്ചു ആ ഐസ് ബോൾ വെപ്പൺ നശിപ്പിക്കാനും തങ്ങളുടെ ലാൻഡിന്റെ ഭാവി സുരക്ഷിതമാക്കാനും ഐസ് ലാൻഡിലേക്ക് പോകുന്നു.
കോമഡിക്ക് ഒരു പഞ്ഞവും ഇല്ലാ. ആദ്യത്തെ പാർട്ടിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് രണ്ടാം പാർട്ട് ആണ്. കിങ് ലിയോനാർഡ്, ചക് ഇവരുടെ കോമഡിയൊക്കെ കിടിലൻ. കോമഡി നല്ലരീതിയിൽ വർക്ഔട്ട് ആയിട്ടുണ്ട്. ആദ്യ പാർട്ടിൽ ഇല്ലാത്ത കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്.
ഒറ്റ ഇരിപ്പിന് ഒരു മടുപ്പും ഇല്ലാതെ ആസ്വദിച്ചു കണ്ടു തീർക്കാവുന്ന ചിത്രമാണ് ഇത്. ഒരുപാട് ഇഷ്ട്ടപ്പെട്ടു.
Movie review number :- 88
ആദ്യ പാർട്ടിനേക്കാൾ കിടിലം [ The Angry Birds Movie 2 - Review ]
Reviewed by Mcorner
on
October 30, 2019
Rating:
Reviewed by Mcorner
on
October 30, 2019
Rating:


No comments