തീർച്ചയായും കണ്ടിരിക്കുക [ Care of Kancharapalem - Review ]
Care of Kancharapalem
2018 ‧ Drama ‧ 2h 32m
Language :- Telugu
ടോളിവുഡിൽ നിന്നും ഇതുപോലൊരു സിനിമ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ കണ്ടതിൽ വെച്ച് മികച്ച സിനിമകളുടെ കൂടെ കൂട്ടാവുന്ന ചിത്രം. ഞെട്ടിച്ചു കളഞ്ഞു.
ഏറ്റവും പുതുമയോടെ ചെയ്യാവുന്ന ഒരു വിഷയമാണ് പ്രണയം. പ്രണയം ഏത് രീതിയിൽ പറയുന്നു എന്നതിലാണ് കാര്യം. നാല് കഥകൾ അതിൽ നാലിലും കോമണായി വരുന്നത് പ്രണയം.
49 വയസുള്ള കല്യാണം കഴിക്കാത്ത രാജുവിന്റെ പ്രണയം. വിധവയായ 20 വയസുള്ള ഒരു മകളുള്ള തന്റെ മേലുദ്യോഗസ്ഥയോടുള്ള പ്രണയം.
സുന്ദരം എന്ന പയ്യന് കൂടെ പഠിക്കുന്ന സുനിതയോടുള്ള പ്രണയം.
ജോസഫിന്റെയും ഭാർഗ്ഗവിയുടെയും അപ്രതീക്ഷിതമായുള്ള പ്രണയം.
ഗദ്ദാമിന്റെയും സലീമയുടെയും പ്രണയം. ഇവരുടെ പ്രണയം എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു. സലീമയുടെ കണ്ണുകളോടുള്ള ഗദ്ദാമിന്റെ പ്രണയം കണ്ടാൽ ആരായാലും ഇഷ്ട്ടപ്പെട്ടുപോകും.
ഒരു മുഴുനീള ഡ്രാമയാണ് ചിത്രം. അത് ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും വ്യക്തമാണ്. ചിത്രത്തോട് ഇഴകി ചേർന്നുള്ള പശ്ചാത്തല സംഗീതവും മികച്ച ഛായാഗ്രഹണവും പാളി പോകാവുന്ന ഡ്രാമ ആയിരുന്നിട്ട് കൂടെ ചിത്രം വളരെ ഇന്റെൻസ് ആയി പോകുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു.
നല്ലൊരു അവതരണം. അഭിനയിച്ചവരുടെ പ്രകടനവും മികവുറ്റു നിൽക്കുന്നു. പ്രണയത്തിലെ പല രാഷ്ട്രീയവും ചിത്രം സംസാരിക്കുന്നുണ്ടെങ്കിലും അതിനപ്പുറം മറ്റു പല കാര്യങ്ങളും ചിത്രം കൂട്ടിച്ചേർക്കുന്നു. ഇമോഷണലി നല്ലൊരു ഫീൽ ചിത്രം നൽകുന്നുണ്ട്.
സ്ലോ ആയി പോകുന്ന ചിത്രത്തിന്റെ ജീവൻ ക്ലൈമാക്സ് തന്നെയാണ്. കിടിലൻ ക്ലൈമാക്സ് ആണ് ചിത്രത്തിന്റെ. തീർച്ചയായും നിങ്ങൾ ഈ ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ ഇഷ്ട്ട ചിത്രങ്ങളുടെ കൂടെ ഈ ചിത്രവും സ്ഥാനം പിടിച്ചിരിക്കും. തീർച്ചയായും കണ്ടു നോക്കുക. ഇല്ലെങ്കിൽ വലിയ നഷ്ട്ടങ്ങളിൽ ഒന്നായി മാറും.
Telegram link :- Click here
Movie review number :- 89
തീർച്ചയായും കണ്ടിരിക്കുക [ Care of Kancharapalem - Review ]
Reviewed by Mcorner
on
October 30, 2019
Rating:
Reviewed by Mcorner
on
October 30, 2019
Rating:


No comments