വികൃതിക്ക് ഒരു പരിധിയുണ്ട് [ Vikruthi - Review ]
Vikruthi
2019 ‧ Drama/Comedy
Language :- Malayalam
ജല്ലിക്കെട്ട് ആയിരുന്നു ലക്ഷ്യം എന്നാൽ ടിക്കറ്റ് കിട്ടിയില്ല. അതുകൊണ്ട് അടുത്ത സ്‌ക്രീനിൽ ഉണ്ടായിരുന്ന വികൃതിക്ക് കയറാം എന്ന് കരുതി. കുറച്ചു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ചിത്രം കഴിഞ്ഞപ്പോൾ പൂർണ സംതൃപ്തി ലഭിച്ചു.
സമീപ കാലത്ത് നടന്ന ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. എന്ത് സംഭവിക്കുമെന്നുള്ള മുൻവിധികൾ ഉണ്ടെങ്കിൽ പോലും ചിത്രം നല്ലൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
സുരാജ് സുരഭി സൗബിൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പിന്നെ ജാഫർ ഇടുക്കി, സുധീർ കരമന, സുധി കോപ്പ, ഭഗത്, ബാബുരാജ് എന്നിവരും ചിത്രത്തിലുണ്ട്. സൗബിൻ തന്റെ കഥാപാത്രം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. സൗബിൻ സുധി കോമ്പിനേഷൻ കുറെ നല്ല സിറ്റുവേഷൻ കോമഡികൾ ഉണ്ട്.
സുരാജ് വീണ്ടും ഞെട്ടിച്ചു കളഞ്ഞു. ഓരോ ചിത്രങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തിന്റെ കഴിവ് കൂടി വരുന്നു. വികൃതിയിൽ എൽദോ എന്ന കഥാപാത്രമായി മറ്റൊരു വേഷപ്പകർച്ച. സുരാജ് ഇമോഷണൽ സീനുകൾ അഭിനയിക്കുന്നത് കാണുമ്പോൾ കണ്ടിരിക്കുന്ന ആർക്കാണെങ്കിലും സഹതാപം തോന്നിപ്പോകും. ഇത്രേം നന്നായി ഇമോഷണൽ സീൻ ചെയ്യുന്ന വേറൊരു നടൻ ഉണ്ടാവില്ല എന്നൊരു തോന്നൽ.
ഒരു കൊച്ചു ചിത്രമാണ്. മുന്നും പിന്നും നോക്കാതെ കണ്ണിൽ കാണുന്ന എന്തും അതിന്റെ സത്യാവസ്ഥ എന്തെന്ന് പോലും നോക്കാതെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന് വേണ്ടിയിട്ടാണ് ഈ ചിത്രം. ഒരു തമാശയ്ക്ക് വെണ്ടി ചെയ്‌ത കാര്യം മറ്റൊരാളുടെ ജീവിതം തന്നെ മാറ്റി മറച്ചേക്കാം.
Movie review number :- 84
വികൃതിക്ക് ഒരു പരിധിയുണ്ട് [ Vikruthi - Review ]
Reviewed by Mcorner
on
October 04, 2019
Rating:
Reviewed by Mcorner
on
October 04, 2019
Rating:


No comments