ഓസ്കാർ ഷിൻഡ്‌ലറുടെ കഥ [ Schindler's List - Review ]
1993 ‧ Drama/Black and white ‧ 3h 17m
Language :- English
ഞാൻ കണ്ടതിൽ വെച്ച് മികച്ച സിനിമകളിൽ ഒന്നാണ് ഈ ചിത്രം. കണ്ടു തീർക്കാൻ അല്പം ബുദ്ധിമുട്ടാണ്.
ഓസ്കാർ ഷിൻഡ്‌ലറുടെ കഥയാണ് ചിത്രം പറയുന്നത്. നാസി പട്ടാളക്കാരുടെ കൈയ്യിൽ നിന്നും തന്റെ തൊഴിലാളികളായ ആയിരത്തിൽ പരം ജൂതന്മാരുടെ ജീവൻ രക്ഷിച്ച ഷിൻഡ്‌ലറുടെ കഥ.
പോളണ്ടിലെ ക്രാക്കോ എന്ന നഗരത്തിൽ ഷിൻഡ്‌ലർ പത്രങ്ങൾ നിർമിക്കുന്ന കമ്പിനി തുടങ്ങുന്നു. അവിടെയുള്ള ഗെറ്റോകളിൽ നിന്നും ജൂതന്മാരെ ജോലിക്ക് എടുക്കുന്നു. ജൂതന്മാരുടെ എണ്ണം കൂടിയതുകൊണ്ട് ഗെറ്റോകളിൽനിന്നും ആളുകളെ കോൺസെൻഡ്രേഷൻ ക്യാമ്പുകളിലേക്ക് മാറ്റുന്നു. ഷിൻഡ്‌ലറുടെ പണിക്കാരും ഇതിൽ ഉൾപ്പെടുന്നു. കമ്പിനിയിൽ ജോലി ചെയ്തവരുടെ എണ്ണം കുറയുന്നു. പട്ടാളക്കാരോട് തന്റെ ജോലിക്കാരെ വിട്ട് തരണമെന്ന് ഷിൻഡ്‌ലർ ആവശ്യപ്പെടുന്നു. ഓരോ ജോലിക്കാരെ തിരിച്ചു കൊണ്ടുവരുന്നു. പിന്നെ ഷിൻഡ്‌ലർ പൈസ കൊടുത്തു ആളുകളെ വാങ്ങുന്നു. ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാക്കി ആയിരത്തിൽ അതികം ജൂതന്മാരെ ഷിൻഡ്‌ലർ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് കോൺസെൻഡ്രേഷൻ ക്യാമ്പുകളിൽ ജൂതന്മാർ അനുഭവിച്ച നരക തുല്യമായ ജീവിതം ചിത്രം അതേപടി കാണിച്ചുതരുന്നുണ്ട്. മനസിനെ മരവിപ്പിക്കുന്ന രീതിയിലുള്ള പല സീനുകളും ചിത്രത്തിലുണ്ട്. സ്റ്റീവൻ സ്പിൽബെർഗിന്റെ മികച്ച സൃഷ്‌ടികളിൽ ഒന്നാണ് ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്.
ലിയാം നീസണിന്റെ ഗംഭീ പ്രകടനം ചിത്രത്തിൽ കാണാം. പ്രതേകിച്ചു അവർ കൊടുക്കുന്ന സമ്മാനം വാങ്ങിച്ചതിനു ശേഷം അദ്ദേഹം കരയുന്ന സീൻ.
Movie review number 85
ഓസ്കാർ ഷിൻഡ്‌ലറുടെ കഥ [ Schindler's List - Review ]
Reviewed by Mcorner
on
October 05, 2019
Rating:
Reviewed by Mcorner
on
October 05, 2019
Rating:


No comments