Ads

Joaquin phoenix show [ Jocker - Review ]|


Joker

2019 ‧ Drama/Thriller ‧ 2h 2m

Language :- English

പ്രതീക്ഷയ്‌ക്കും അപ്പുറമാണ് ജോക്കർ. ഈ വർഷം ഇറങ്ങിയതിൽ മികച്ച ചിത്രവും മികച്ച പ്രകടനവും. തിയേറ്റർ എണ്ണം കുറഞ്ഞത് മാത്രമാണ് ആകെ ഉണ്ടായ നിരാശ.

ഹീത്ത് ലെഡ്ജരുടെ ജോക്കറുമായി താരതമ്യം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
വാക്കീൻ ഫിനിക്സ് ( Joaquin Phoenix ) ജോക്കറായി ജീവിക്കുകയായിരുന്നു. ഇതിലും മികച്ച രീതിയിൽ മറ്റാർക്കും ഈ ജോക്കറെ ചെയ്തു ഭലിപ്പിക്കാൻ പറ്റില്ല. എങ്ങനെ ഇതുപോലെ അഭിനയിക്കാൻ സാധിക്കുന്നു എന്ന് ആലോചിച്ചു പോകും. അദ്ദേഹത്തിന്റെ ചിരി പലപ്പോഴും കണ്ടിരിക്കുന്ന പ്രേക്ഷകനെ ബുദ്ധിമുട്ടിക്കുമെങ്കിലും അവസാനം ആ ചിരി രോമാഞ്ചം കൊള്ളിക്കും. റ്റോഡ് ഫിലിപ്സിന്റെ മികച്ച കഥാപാത്ര ഡെവലപ്പ്മെന്റ്. കഥാപാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വികാര വിചാരങ്ങൾ എല്ലാ നല്ല രീതിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഒരു ഒസ്കാർ അവാർഡ് കിട്ടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. റിയാലിറ്റിയോട് അടുത്ത് കിടക്കുന്ന വില്ലൻ. സാഹചര്യം അവനെ കൂടുതൽ മോശമാക്കുന്നു. റ്റോഡ് ഫിലിപ്സിനു വ്യക്തമായൊരു കാഴ്ചപ്പാട് ഈ ജോക്കറിന്മേൽ ഉണ്ടായിരുന്നു. മികച്ച ഡയലോഗുകൾ. 

ജോക്കർ എന്ന കഥാപാത്രത്തിന്റെ ഭീകരത മുഴുവിപ്പിക്കുന്നതിൽ പശ്ചാത്തല സംഗീതം ഒരു മുഖ്യ പങ്കു വഹിച്ചിരിക്കുന്നു. കഥാപാത്രത്തിന്റെ അവസ്ഥകളിലെ മാറ്റം പശ്ചാത്തല സംഗീതത്തിൽ വ്യക്തമായി കാണാം. മികച്ച ഛായാഗ്രണം. അതിൽ ചില ഫ്രെയിമുകൾ കിടിലം.

നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ജോക്കർ. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം. ജോക്കർ എന്ന കഥാപാത്രത്തോടുള്ള ഇഷ്ട്ടം കൂടി. തിയേറ്ററിൽ കൈയ്യടി കിട്ടാൻ ബ്രൂസ് എന്ന പേര് ധാരാളം. നല്ലരീതിയിൽ കണക്ട് ചെയ്തിട്ടുണ്ട് അത്. അവസാനം വെള്ളപുതച്ച ഫ്രെയിമിൽ ചുന്ന കാൽ പാടുകളാൾ ആർതർ നടന്ന് അകലുമ്പോൾ ഉണ്ടായ കൈയ്യടി ചെറുതൊന്നുമല്ല.

Movie review number :- 86
Joaquin phoenix show [ Jocker - Review ]| Joaquin phoenix show [ Jocker - Review ]| Reviewed by Mcorner on October 08, 2019 Rating: 5

No comments

Related Posts No. (ex: 9)

yes