കോൺസെൻഡ്രേഷൻ ക്യാമ്പിൽ നിന്നും ഫീൽ ഗുഡ് മൂവി [ Life Is Beautiful - Review ]
Life Is Beautiful
1997 ‧ Drama/Comedy-drama ‧ 2h 2m
Language :- italian
Schindler's list എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കൂട്ടുകാരൻ സജസ്റ്റ് ചെയ്ത മറ്റൊരു ചിത്രമാണ് Life is beautiful. കോൺസെൻഡ്രേഷൻ ക്യാമ്പും നാസി പട്ടാളവുമൊക്കെ പിന്നെ പലതും കൊണ്ട് schindler's list നെ ഓർമിപ്പിക്കുമെങ്കിലും ചിത്രങ്ങളുടെ സ്വഭാവം രണ്ട് ദ്രുവങ്ങളിൽ എന്നവണ്ണം അകലമുണ്ട്.
Guido Orefice ന്റെ ജീവിതമാണ് ചിത്രം കാണിച്ചു തരുന്നത്. എത്രയൊക്കെ കോമഡി എന്ന് പറഞ്ഞാലും അവസാനം ഒന്ന് കണ്ണ് നനയ്ക്കും. പ്രണയവും സൗഹൃദവും കഷ്ട്ടപ്പാടും ചിത്രം വയ്ക്തമായി കാണിച്ചു തരുന്നുണ്ട്. എല്ലാത്തിനും മുകളിൽ നല്ലൊരു അച്ഛൻ മകൻ ബദ്ധം കാണാൻ സാധിക്കുന്നു.
Roberto Benigni യുടെ Guido Orefice എന്ന കഥാപാത്രമായുള്ള പ്രകടനം മികച്ചതായിരുന്നു. ചാർളി ചാപ്ലിന്റെ കോമഡിയെ ഓർമിപ്പിക്കുന്ന വിധമാണ്. ചേഷ്‌ഠകളും അതുപോലെതന്നെ. മികച്ച നടനുള്ള ആ വർഷത്തെ അക്കഡമി അവാർഡും അദ്ദേഹം സ്വന്തമാക്കി.
അവസാന നിമിഷവും തന്റെ മകനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന Guido Orefice ന്റെ മുഖം ഇപ്പോഴും മനസിലുണ്ട്. തീർച്ചയായും എല്ലാവർക്കും കാണാം. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവനും കോൺസെൻട്രഷൻ ക്യാമ്പിൽ ആണെങ്കിലും. schindler's list ന്റെ അത്രയും തീവ്രമായി ഒന്നും തന്നെ കാണിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കാണാം.
Movie review number :- 90
കോൺസെൻഡ്രേഷൻ ക്യാമ്പിൽ നിന്നും ഫീൽ ഗുഡ് മൂവി [ Life Is Beautiful - Review ]
Reviewed by Mcorner
on
November 01, 2019
Rating:
Reviewed by Mcorner
on
November 01, 2019
Rating:


No comments