ട്രാൻസിൽവാനിയയുടെ നിഘൂടതകളിലേക്ക് [ Dracula - Review ]
📺 Dracula (2020 )
🎭 TV Mini-Series | TV-14 | 270 min | Drama, Horror
🌐 Language : English
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ അറിയാൻ താല്പര്യപ്പെട്ട കഥാപാത്രം. ആ താല്പര്യത്തിന്റെ പുറത്ത് ബുക്ക് വാങ്ങി എത്രയും പെട്ടന്ന് തന്നെ വായിച്ചു മനസിലാക്കുകയും ചെയ്തു.
Dracula Prince of Darkness. ആ കഥാപാത്രത്തോടുള്ള താല്പര്യം അവിടെ അവസാനിക്കുന്നില്ല. സിനിമകളും വിട്ടില്ല. ഇപ്പൊ ഇതാ TV സീരിസും. ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു.
Bram Stoker dracula യെ അടിസ്ഥാനമാക്കി തന്നെയാണ് സീരീസ് എടുത്തിരിക്കുന്നത്. അതിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളും കാണാം.
ഷെർലോക്കിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഡ്രാക്കുളയ്ക്ക് പിന്നിൽ എന്ന് അറിഞ്ഞപ്പോൾ കാണാൻ കൂടുതൽ താല്പര്യം തോന്നി. ഒറിജിനലിനോട് നല്ലപോലെ നീതി പുലർത്തുന്നവരാണ് അവർ.
മൂന്ന് എപ്പിസോഡുകൾ ഒന്നര മണിക്കൂർ ദൈർക്യം. തീർച്ചയായും ഒറ്റ ഇരിപ്പിന് കണ്ടു തീർക്കാം. അത്രയും ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് കഥ പറയുന്നത്. ആദ്യത്തെ രണ്ട് എപ്പിസോഡുകൾ ഒന്നും പറയാൻ ഇല്ലാ. അത്രയും കിടിലൻ ആണ്. രണ്ടു എപ്പിസോഡും അവസാനിപ്പിക്കുന്നത് നല്ലൊരു മൊമെന്റ് ക്രീയേറ്റ് ചെയ്തുകൊണ്ടാണ്. എന്നാൽ അവസാനത്തെ എപ്പിസോഡ് മറ്റു രണ്ടു എപ്പിസോഡിന്റെ നിലവാരത്തിന് ഒപ്പം ഉയർന്നില്ല. അവസാന എപ്പിസോഡ് കഥപറച്ചിൽ വേറൊരു ഫീലാണ് തന്നത്.
Transylvania യിൽ നിന്നും കഥ പറഞ്ഞു തുടങ്ങുമ്പോൾ മേക്കിങ് അടിപൊളി ആയിരിക്കുമെന്ന് കുറച്ചു സീൻ കണ്ടു കഴിയുമ്പോൾ തന്നെ മനസിലാക്കാം. ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗംഭീരം. കാസ്റ്റിംഗ് അതുപോലെ മികച്ചതായി തോന്നി. എല്ലാവരും കിടിലൻ പെർഫോമൻസ് ആണ്. മേക്കപ്പ് ഡിപ്പാർട്ടമെന്റിനു ഒരു കൈയ്യടി കൊടുക്കാം.
ജമ്പ് സ്കെയർ ഒന്നുമല്ല സീൻ ക്രീയേറ്റ് ചെയ്യുന്ന മൂഡ് ആണ് നമ്മളെ പേടിപ്പിക്കുന്നത്. തീർച്ചയായും കണ്ടു നോക്കാം. അവസാന എപ്പിസോഡ് ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ട്ടപ്പെടാം ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ട്ടപ്പെടാതിരിക്കാം.
സീരീസ് ഡൌൺലോഡ് ചെയ്യാൻ :- Click Here ( Telegram Link )
സീരീസ് ഡൌൺലോഡ് ചെയ്യാൻ :- Click Here ( Telegram Link )
ട്രാൻസിൽവാനിയയുടെ നിഘൂടതകളിലേക്ക് [ Dracula - Review ]
Reviewed by Mcorner
on
January 14, 2020
Rating:
Reviewed by Mcorner
on
January 14, 2020
Rating:

No comments