Ads

2020ൽ തല വെച്ച ആദ്യത്തെ ദുരന്തം [ Angu Vaikuntapurathu - Review ]

Angu Vaikuntapurathu

2020 ‧ Drama/Action ‧ 2h 45m
Language :- Malayalam 

ഇതിന് മുൻപ് റിലീസ് ആയ അല്ലു അർജുൻ സിനിമ എന്റെ പേര് സൂര്യ അത്രയ്ക്ക് ഇഷ്ടമായില്ല. ഇത് അതിലും കഷ്ട്ടം

കോടീശ്വരന്റെ മകനായി ജനിക്കുന്ന നായകന് വിധി കരുതി വെച്ചത് മറ്റൊരു ജീവിതമായിരുന്നു. രാമചന്ദ്ര എന്ന കോടീശ്വരനോടുള്ള തന്റെ സുഹൃത്തും ജോലിക്കാരനുമായ വാല്മീകിയുടെ പക അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ നായകനായ ബണ്ടു. 

സിനിമയിൽ ഏറ്റവും മികച്ചതായി തോന്നിയ ഒരേ ഒരു കാര്യം അല്ലു അർജുന്റെ എനർജി മാത്രമാണ്. പ്രത്യേകിച്ച് ഫൈറ്റ് ചെയ്യുമ്പോൾ പിന്നെ മെയിൽ ആയിട്ടുള്ള ഡാൻസും. പാട്ടുകൾ നന്നായിട്ടുണ്ട് പക്ഷെ ലാസ്റ്റ് ഫൈറ്റിൽ ഉള്ള സോങ് മലയാളത്തിൽ ഡബ് ചെയ്തു കേൾക്കുമ്പോൾ വൻ കോമഡി ആയി തോന്നി. ആരുടേയും അഭിനയം മോശമായി തോന്നിയൊന്നുമില്ല. ജയറാമിന്റെ രാമചന്ദ്ര എന്ന കഥാപാത്രം നന്നായിട്ടുണ്ട്. തബു, പൂജ , നിവേദ , സമുതിരക്കനി, ഗോവിന്ദ് പദ്മസൂര്യ, മുരളി ശർമ, സച്ചിൻ അങ്ങനെ ഒരുപാട് പേരുണ്ട്. 

ത്രിവിക്രം രണ്ടാം പകുതി നശിപ്പിച്ചെന്ന് പറയാം. ആദ്യ പകുതിയിലും എടുത്തു പറയാനായി ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. പക്ഷെ അല്പം സ്പീഡ് ആയിട്ടാണ് പോകുന്നത്. ഇന്റർവെൽ സത്യത്തിൽ നല്ലൊരു മൊമെന്റ് ആണ് പക്ഷെ ഒട്ടും എൻഗേജിങ് ആയിട്ട് തോന്നിയില്ല. രണ്ടാം പകുതിയിൽ വരുന്ന ഫാമിലി ഡ്രാമ സിനിമയുടെ ദൈർഖ്യം കൂടുതൽ ആയതുകൊണ്ട് അല്പം മടുപ്പ് ഉണ്ടാക്കി. ക്യാമറ മികച്ചതായപ്പോൾ രണ്ടാം പകുതി എഡിറ്റിംഗ് നശിപ്പിച്ചു. കുറെ ചളി കോമഡികൾ അതിന്റെ ബാക്ക്ഗ്രൗണ്ടിൽ വരുന്ന ബിജിഎം അതിലും ചളിയായി തോന്നി. എന്നാൽ ആക്ഷൻ സമയത്ത് ഉള്ള BGM അടിപൊളിയാണ്. 

തെലുഗു ഓഡിയന്സിന് ആഘോഷിക്കാനുള്ളതൊക്കെ സിനിമയിലുണ്ട്. എന്നാൽ മലയാളികൾ സിനിമയെ എങ്ങനെയെടുക്കുമെന്ന് കണ്ടറിയണം. റാം ലക്ഷ്മൺ ഫൈറ്റ് ഓവർ ആണ്. സ്റ്റൈലിഷ് ഫൈറ്റ് ആണെങ്കിലും ചിലത് ഒക്കെ കാണുമ്പോൾ ചിരി വരും. റോപ്പും കാറ്റുമാണ് അവരുടെ മെയിൻ എന്ന് പറയാം. 

പ്രെഡിക്റ്റ് ചെയ്യാവുന്ന സ്റ്റോറി. ഓവർ ആക്ഷൻ. ചളി കോമഡി. മടുപ്പിക്കുന്ന രണ്ടാം പകുതി. അവസാനത്തെ സോങ് കൂടെ ആയപ്പോൾ തൃപ്തി ആയി. 100 രൂപ ചിലവാക്കാൻ ഒരു വഴിയും ഇല്ലെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം. അഭിപ്രായം തികച്ചും വ്യക്തി പരം. 
2020ൽ തല വെച്ച ആദ്യത്തെ ദുരന്തം [ Angu Vaikuntapurathu - Review ] 2020ൽ തല വെച്ച ആദ്യത്തെ ദുരന്തം [ Angu Vaikuntapurathu - Review ] Reviewed by Mcorner on January 12, 2020 Rating: 5

No comments

Related Posts No. (ex: 9)

yes