Ads

നിരാശപ്പെടുത്തില്ല [ Ghost Stories - Review ]

Ghost Stories

2020 ‧ Drama/Horror ‧ 2h 24m
Language :- Hindi 

കണ്ടിട്ട് കുറേ ദിവസം ആയെങ്കിലും എഴുതാൻ സമയം കിട്ടിയത് ഇപ്പോഴാണ് 

Lust storyടെ പിന്നിൽ പ്രവർത്തിച്ചവർ വീണ്ടും വരുന്നു. അതും ഒരു horror subject. ഏറെ പ്രതീക്ഷയുണ്ടായി. പ്രതീക്ഷിച്ച ആ ഒരു ലെവൽ ഉണ്ടായില്ലെങ്കിലും ഒരു വട്ടം കണ്ടുനോക്കാവുന്ന ഒന്നാണ് Ghost Stories. 

പേടിക്കാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് കൂടുതൽ പേര് പറഞ്ഞ കാര്യം. അത് സത്യമാണ് പേടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നില്ല. super natural power നെ അടിസ്ഥാനമാക്കി നിർത്തി സംവിധായകർ എന്താണോ പറയാൻ ഉദ്ദേശിച്ചത് അതാണ് Ghost stories ൽ നമുക്ക് കാണാൻ സാധിക്കുന്നത്. കണ്ടിരിക്കുന്ന പ്രേക്ഷകനെ പേടിപ്പിക്കുക എന്നൊരു ഉദ്ദേശത്തോടു കൂടി അനാവശ്യ ജമ്പ് സ്കെയർ സീനുകൾ പെട്ടന്നുള്ള ശബ്‌ദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, കളറിംഗ് എല്ലാം മികച്ചതായിരുന്നു. അഭിനയിച്ചിരിക്കുന്നവരുടെ നല്ല പ്രകടനവും ഉണ്ടായിരുന്നു. 4 സ്റ്റോറികളും വളരെ സിമ്പിൾ ആണ്. നല്ലൊരു മേക്കിങ് വന്നപ്പോൾ മോശമല്ലാത്ത ഒരു അനുഭവമായി മാറി. രണ്ടാമത്തെ സ്റ്റോറിയാണ് കൂടുതൽ ഇഷ്ട്ടമായത്. ഫ്ലാഷ്ബാക്കുമായി ആ കഥ ബദ്ധപ്പെട്ടു കിടക്കുന്നത് അത് അവതരിപ്പിച്ച രീതി വല്ലാതെ ഇഷ്ട്ടപ്പെട്ടു. അവസാനത്തെ കഥ നല്ല വെറൈറ്റി ആയിരുന്നു. 

Jeremy Dyson and Andy Nyman Ghost stories പ്രതീക്ഷിച്ചു കാണാൻ ഇരിക്കരുത്. അതുപോലെ ഒന്നുമല്ല. Horror സിനിമയെ ഇഷ്ട്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾ കണ്ടു നോക്കുക. സംഭവം വെറൈറ്റിയാണ്.

Download Link :- Click here ( Telegram )
നിരാശപ്പെടുത്തില്ല [ Ghost Stories - Review ] നിരാശപ്പെടുത്തില്ല [ Ghost Stories - Review ] Reviewed by Mcorner on January 21, 2020 Rating: 5

No comments

Related Posts No. (ex: 9)

yes