Ads

നല്ല നിമിഷങ്ങൾ മുത്തുമാല പോലെ കോർത്തുവെച്ച സിനിമ [ Sillu Karuppatti - Review ]

Sillu Karuppatti

2019 ‧ Drama/Romance ‧ 2h 13m
Language :- Tamil 

2D Entertainment സിനിമകൾക്ക് ഒരു ക്വാളിറ്റി ഉണ്ടാകും. അത് ഇവിടെയും കാണാം. സിനിമ കാണാൻ പ്രേരിപ്പിച്ച ഒരു ഘടകവും അത് തന്നെയാണ്. 

ഈ ഒരു Genre യിൽ Care of Kancharapalem എന്ന സിനിമയ്ക്ക് ശേഷം ഇത്രേം സംതൃപ്തി തന്ന മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര ഫീൽ ഗുഡ് സിനിമ. 

പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്തിനേറെ പ്രായം പോലുമില്ലെന്ന് പറയും. ( പക്ഷെ അവരുടെ വീട്ടുകാർക്ക് ഇതൊക്കെ ഉണ്ടെന്നുള്ള കമന്റ്‌ നിരോധിച്ചിരിക്കുന്നു ). ആ പ്രണയത്തെ അടിസ്ഥാനമാക്കി സംസാരിക്കുന്ന 4 കഥകൾ. 

കിടിലൻ പ്രകടനം ആണ് എല്ലാവരും. സമുതിരക്കനി, സുനൈന ലാസ്റ്റ് സ്റ്റോറിയിൽ കൊണ്ടുവരുന്ന ഫീൽ ഒരു രക്ഷയും ഇല്ലാ. ചെറിയ റോളിൽ വന്നുപോയവരുടെ ചിരി വരെ സിനിമയുടെ ഒരു ഭംഗിയാണ്. ഹോസ്പിറ്റലിൽ ഉള്ള നേഴ്‌സുമാർ അതിപ്പോലെ ആ സൂപ്പർമാർക്കറ്റിലെ ചേച്ചി വരെ ഒരു യഥാർത്ഥമായ ചിരി നൽകുന്നു. 

ഒരുനിമിഷം പോലും ബോറടിക്കാതെ ഒരു ഡ്രാമ എടുക്കുക കഷ്ടപ്പാടാണ്. ഈ സിനിമയിലെ ഓരോ മിനിറ്റും നമ്മൾ നല്ലതുപോലെ എൻജോയ് ചെയ്യും. ഒരുപാട് നല്ല നിമിഷങ്ങളും സിനിമയിലുണ്ട്. ഫുൾ ക്രെഡിറ്റ്‌ ഡയറക്ടർ Halitha Shameem

കാഴ്ചകൾ മാത്രമേ മാറുന്നൊള്ളു എന്നാൽ സംഗീതം എല്ലായിടത്തും ഒരേ ഫീൽ നൽകേണ്ടതുകൊണ്ട് സിനിമയ്ക്ക് 4 ക്യാമറമാൻമാരും ഒരു സംഗീത സംവിധായകനുമാണ് ഉള്ളത്. 

ഒരു നല്ല Anthology ആണ് കണ്ടുകൊണ്ടിരിക്കുന്നത് എങ്കിൽ അത് തീർന്നു കഴിയുമ്പോൾ ആർക്കാണെങ്കിലും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും തീർന്നു പോയല്ലോ എന്ന് ഓർത്ത്. കൂടുതൽ കഥകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകും. ഇത് കണ്ടു കഴിഞ്ഞപ്പോൾ അത് തന്നെയാണ് തോന്നിയത്. തീർച്ചയായും ഇതൊരു Must Must Must Watch സിനിമ തന്നെയാണ്.

Download Link :- Click here ( Telegram )
നല്ല നിമിഷങ്ങൾ മുത്തുമാല പോലെ കോർത്തുവെച്ച സിനിമ [ Sillu Karuppatti - Review ] നല്ല നിമിഷങ്ങൾ മുത്തുമാല പോലെ കോർത്തുവെച്ച സിനിമ [ Sillu Karuppatti - Review ] Reviewed by Mcorner on January 22, 2020 Rating: 5

No comments

Related Posts No. (ex: 9)

yes