മാസ്സ് കാ ബാപ് മെഗാസ്റ്റാർ [ Shylock - Review ]
Shylock
2020 ‧ Drama/Action ‧ 2h 11m
Language :- Malayalam
മധുര രാജയുടെ ലാസ്റ്റ് ഫൈറ്റിൽ നിന്നും അവസാനിപ്പിച്ചിട്ടു പിന്നെ ഷൈലോക്കിൽ തുടങ്ങുന്നതുപോലെ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന അതെ എനർജി. ഇടയ്ക്ക് അതിലും ഒരു പടി മുകളിൽ.
രാജാധിരാജ, മാസ്റ്റർപീസ് രണ്ടും എനിക്ക് ദഹിക്കാത്ത സിനിമകൾ ആണ്. ഇക്ക പിന്നെയും അജയ് വാസുദേവിന്റെ കൂടെ എന്ന് അറിഞ്ഞപ്പോൾ ആ ഒരു അവസ്ഥ തന്നെ ആയിപോകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മമ്മൂക്ക അങ്ങേരെ വിശ്വസിച്ചു. വലിയ സംഭവം ഒന്നുമില്ലെങ്കിലും തീർച്ചയായും ഒരു തവണ കണ്ടിരിക്കാവുന്ന സിനിമ.
ഒരു മോശം സ്ക്രിപ്റ്റ് ആയിരുന്നിട്ട് കൂടെ ഈ സിനിമ കണ്ട എല്ലാവർക്കും ഇഷ്ട്ടപ്പെടാനുള്ള പ്രധാന കാരണം മമ്മൂക്ക തന്നെയാണ്. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ സമ്മതിക്കണം. രോമാഞ്ചം വന്നു ചില സീനുകളിൽ. വില്ലനിസം നിറഞ്ഞ ചിരിയും, ആക്ഷൻ രംഗങ്ങളിലും, ഡയലോഗ് ഡെലിവറി ചെയ്യുന്ന സ്റ്റൈലിലും, കോമഡിയുടെ കാര്യത്തിലും ഇക്ക പൊളിച്ചടുക്കി. സിനിമയുടെ നട്ടെല്ല് മമ്മൂക്ക തന്നെയാണ്. മമ്മൂക്ക ഫാൻസിന് ആഘോഷിക്കാൻ ഉള്ളതെല്ലാം ഇതിലുണ്ട്.
ക്യാമറ കൊള്ളാമായിരുന്നു. ഗോപി സുന്ദറിൽ നിന്നും കുറച്ചു കൂടി പ്രതീക്ഷിച്ചു. ഒരു നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ കുറവ് ഇടയ്ക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ കല്യാണ സോങ് കിടിലനായിരുന്നു. ആ പാട്ടിന് നല്ല കളർഫുൾ ആയിട്ടുള്ള ഫ്രെമുകൾ കൂടി വന്നപ്പോൾ സിനിമയിലെ കിടിലൻ സോങ് ആയി മാറി. ഇക്കയെ ഇതുപോലെ ഫൈറ്റ് ചെയ്യിപ്പിച്ച എല്ലാ സ്റ്റണ്ട് മാസ്റ്റേഴ്സും കൈയ്യടി അർഹിക്കുന്നു.
രാജ്‌കിരൺ കൊള്ളാമായിരുന്നു. ഫ്ലാഷ് ബാക്ക് പോർഷനിൽ കൂടുതൽ പെർഫോം ചെയ്യാൻ സ്പേസ് കിട്ടിയതും അദ്ദേഹത്തിനാണ്. പിന്നെ വന്നവർക്കൊക്കെ കുറച്ചു സ്ക്രീൻ ടൈമേ ഉണ്ടായിരുന്നുള്ളു. എന്നാലും അവരുടെ ഭാഗം മോശമല്ലാത്ത രീതിയിൽ അവർ ചെയ്തു. സിദ്ദിഖ്, കലാഭവൻ ഷാജോൺ വില്ലൻമാർ സാധാരണ കൊമേർഷ്യൽ സിനിമയിൽ ഉള്ള വില്ലന്മാരെപോലെ അവസാനം നായകന്റെ കളിപ്പന്താവാനാണ് വിധി. ആദ്യമൊക്കെ എത്ര വലിയ വില്ലനിസം കാണിച്ചാലും, ബുദ്ധിപരമായി പ്രവർത്തിച്ചാലും അവസാനം വിധി ഇത് തന്നെ ആയിരിക്കും.
ഒരുപാട് തവണ കണ്ട് മറന്ന കഥ ആയിട്ടും മമ്മൂക്കയുടെ പെർഫോമൻസ് ഒന്നു കൊണ്ടുമാത്രം അത് നല്ലതുപോലെ ആസ്വദിക്കാൻ കഴിഞ്ഞു. ആദ്യ പകുതി ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ്. പെട്ടന്ന് തീരും ഒരു സ്വിച്ച് ഇട്ടപോലെ. എന്നാൽ രണ്ടാം പകുതിയിലെ ഇമോഷണൽ ഡ്രാമ ആ റൈഡ് ബ്രേക്കിട്ടപോലെ ആയിപ്പോയി. എന്നാൽ ഒരു കിടിലൻ ഫൈറ്റോടു കൂടി സിനിമ അവസാനിക്കുമ്പോൾ തീർച്ചയായും ഷൈലോക്ക് ഒരു പൈസ വസൂൽ എന്റെർറ്റൈനെറായി മാറും.
മാസ്സ് കാ ബാപ് മെഗാസ്റ്റാർ [ Shylock - Review ]
Reviewed by Mcorner
on
January 23, 2020
Rating:
Reviewed by Mcorner
on
January 23, 2020
Rating:

No comments