കോശി മാസ്സാണെങ്കിൽ അയ്യപ്പൻ മരണ മാസ്സാ [ Ayyappanum Koshiyum - Review ]
2020 ‧ Thriller/Drama/Action ‧ 2h 57m
Language :- Malayalam
സച്ചി എന്ന പേര് ഇപ്പോൾ വിശ്വാസമാണ്. ആ പേര് കണ്ട് ധൈര്യമായി ടിക്കറ്റ് എടുക്കാം. അവസാനം വന്ന സിനിമകൾ എല്ലാം തന്നെ നല്ലതുപോലെ സംതൃപ്തി നൽകുന്നു. അയ്യപ്പനും കോശിയും അതെ മികവ് പുലർത്തുന്നു.
ഡ്രൈവിങ് ലൈസൻസ് പോലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ചിത്രം സംസാരിക്കുന്നത്. അയ്യപ്പനും കോശിയും കണ്ടുമുട്ടുന്നിടത്തുനിന്നും പ്രശ്നങ്ങൾ ആരംഭിക്കുന്നു. ഓരോ നിമിഷം കഴിയുമ്പോഴും രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു. ചിത്രം എങ്ങനെ അവസാനിപ്പിക്കും എന്ന് ഒരു പിടുത്തവും കിട്ടാത്ത രീതിയിലാണ് പോകുന്നത്.
മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള സിനിമ ഇടയ്ക്ക് ഒരല്പം ലാഗ് അടിപ്പിച്ചതായി തോന്നി. എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. ആദ്യം പകുതിയും രണ്ടാം പകുതിയും കിടിലൻ ആണ്. മികച്ച എൻഡിങ് കൂടെ ആയപ്പോൾ പൂർണ സംതൃപ്തി.
അഭിനയത്തിന്റെ കാര്യത്തിൽ ഒരു മത്സരം തന്നെ കാണാം. ബിജു മേനോനും പ്രിത്വിരാജും കട്ടയ്ക്ക് കട്ട നിന്നെങ്കിലും ഇടയ്ക്ക് സ്ക്രോർ ചെയ്യുന്നത് ബിജു മേനോൻ ആണ്. നല്ല കട്ട മാസ്സ് കഥാപാത്രം. ബിജു മേനോന്റെ ഭാര്യയായി അഭിനയിച്ച ഗൗരി നന്ദ അതിലും മാസ്സ്. ഈ കഥാപാത്രം ചെയ്യാൻ തയ്യാറായ പ്രിത്വിക്ക് അഭിനന്ദനങ്ങൾ. സ്‌ക്രീനിൽ വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഒടുക്കത്തെ എനർജി ആണ്. പോലീസ് സ്റ്റേഷനിൽ വെച്ചുള്ള രഞ്ജിത്തിന്റെ ഡയലോഗിന് തിയേറ്ററിൽ നല്ല കൈയ്യടി ആയിരുന്നു.
സിനിമയുടെ സ്വഭാവത്തിനോടും കഥ പശ്ചാത്തലത്തിനോടും നൂറു ശതമാനം നീതി പുലർത്തിയ പശ്ചാത്തല സംഗീതം. അട്ടപ്പാടിയുടെ ഭംഗി പകർത്തുന്നതിലും ആക്ഷൻ രംഗങ്ങളിലും ഛായാഗ്രഹണം മികച്ചു നിൽക്കുന്നു. മികച്ച തിരക്കഥ.
കോശി മാസ്സാണെങ്കിൽ അയ്യപ്പൻ മരണ മാസ്സാ [ Ayyappanum Koshiyum - Review ]
Reviewed by Mcorner
on
February 10, 2020
Rating:
Reviewed by Mcorner
on
February 10, 2020
Rating:




No comments