തിരിച്ചുവരവ് ഗംഭീരം [ Varane Avashyamund - Review ]
2020 ‧ Drama/Romance ‧ 2h 25m
Language :- Malayalam
ശക്തമായ ഒരു തിരക്കഥയോ. ഒരു കിടിലൻ സ്റ്റോറി ലൈനോ ഒന്നും ഇല്ലെങ്കിലും തീർച്ചയായും സിനിമ കണ്ട് കഴിയുമ്പോൾ ഒരു ചിരിയോടെ തിയേറ്ററിൽ നിന്നും ഇറങ്ങാം.
കഥാപാത്രങ്ങളുടെ ഇമോഷനുകളിലൂടെയും അവസ്ഥകളിലൂടെയുമാണ് ചിത്രം പ്രധാനനായി സഞ്ചരിക്കുന്നത്. ഒരു സിംപിൾ സ്റ്റോറി ആണ്. അത് മോശമാക്കാതെ അവതരിപ്പിച്ചി വെച്ചിട്ടുണ്ട് അനൂപ് സത്യൻ.
സുരേഷ് ഗോപിയുടെ തിരിച്ചു വരവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതും നല്ല കിടിലൻ പ്രകടനം. കോമഡി, ഇമോഷൻ, ആക്ഷൻ അങ്ങനെ കംപ്ലീറ്റ് ഷോ ആണ്. അതുപോലെ തന്നെ സുരേഷ് ഗോപിക് ഒപ്പം ശോഭനയും നല്ല പ്രകടനം കാഴ്ചവെച്ചു. കല്യാണി സിനിമയിൽ ഒടുക്കത്തെ ക്യൂട്ട് ആണ്. KPSC ലളിതയും കിടുക്കി. മേജർ രവി, ഉർവശി എല്ലാവരും നന്നായി ചെയ്തു. പ്രതീക്ഷിച്ച ഒരു സ്ക്രീൻ ടൈം ദുൽക്കറിന് കിട്ടിയില്ല. എങ്കിലും സ്‌ക്രീനിൽ വരുമ്പോഴൊക്കെ അടിപൊളിയായിരുന്നു. ഫ്ലാഷ് ബാക്ക് പറയുമ്പോൾ നല്ലതുപോലെ ഫീൽ ചെയ്യും. ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം ഒരു രക്ഷയും ഇല്ലാ. അതുപോലെ സിജു വിൽസൺ ഒറ്റ ഒരു സീനിൽ വരുന്നുണ്ട് അതും കിടിലൻ ആണ്. സിനിമയുടെ കാസ്റ്റിംഗ് തന്നെ ഒരു ഭംഗിയാണ്.
ഡയലോഗ്സ് ഒക്കെ അടിപൊളിയാണ്. പ്രത്യേകിച്ച് ജോണി ആന്റണിയുടെ, സുരേഷ് ഗോപിയുടെ പിന്നെ കോമഡി സീനുകളിൽ. സിറ്റുവേഷൻ കോമഡികളും ഉണ്ട്. ടെക്നിക്കലി എടുത്ത് പറയാൻ ഒന്നുമില്ല. ദുൽകർ കല്യാണി സംസാരിക്കുന്ന ഒരു നൈറ്റ് ഷോട്ട് അങ്ങനെ ചില അടിപൊളി ഫ്രെമുകൾ ഉണ്ട്.
ഫാമിലിയായി പോയി കണ്ട് ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രം. ഒരു പാട് ചിരിക്കാം. കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.
തിരിച്ചുവരവ് ഗംഭീരം [ Varane Avashyamund - Review ]
Reviewed by Mcorner
on
February 10, 2020
Rating:
Reviewed by Mcorner
on
February 10, 2020
Rating:

No comments