തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല [ Forensic - Review ]
2020 ‧ Crime/Thriller ‧ 2h 14m
Language :- Malayalam
മോളിവുഡിൽ വീണ്ടുമൊരു സൈക്കോ ത്രില്ലെർ. സന്തോഷമുണ്ട് ഇങ്ങനെ പല ഷോഹ്ൺഴയിലുള്ള സിനിമ വരുന്നത് കാണുമ്പോൾ. അതിൽ അല്പം ദാരിദ്രമുള്ള ഷോഹ്ൺഴയാണ് സൈക്കോ ത്രില്ലെർ. ഒരു വലിയ സംഭവമാവേണ്ട സിനിമ മോശമല്ലാത്ത രീതിയിൽ ചെയ്തിട്ടുണ്ട്. കൊള്ളാവുന്ന അനുഭവം.
അതികം മുഷിപ്പിക്കാതെ സിനിമ പ്രധാന വിഷയത്തിലേക്ക് കടന്നു. കുട്ടികൾ ആണ് മരണപ്പെടുന്നത്. ഇതിന് പിന്നിലെ കറുത്ത കരങ്ങൾ ആരുടേയെന്ന് അറിയാനുള്ള റിതിക ips ന്റെയും മെഡിക്കൽ ലീഗിൽ അഡ്വൈസർ ആയ സാമുവൽ ജോൺ കാട്ടൂക്കാരന്റെയും അന്വേഷണമാണ് സിനിമ കാണിച്ചു തരുന്നത്.
ആദ്യ പകുതി ഒന്നും പറയാനില്ല. ഗംഭീരം എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര കിടിലൻ ആദ്യ പകുതി. ഇന്റർവെൽ സീൻ എല്ലാം സൂപ്പർ ആയിരുന്നു. ട്രൈലെർ കണ്ടപ്പോൾ ഈ വർഷത്തെ മികച്ച ത്രില്ലെർ ആകുമെന്ന് തോന്നി അതിനെ ശക്തിപ്പെടുത്തുന്ന ആദ്യ പകുതിയും കിട്ടി. എന്നാൽ രണ്ടാം പകുതി ഒട്ടും ഇമ്പാക്ട് ഉണ്ടാക്കാതെ പോയി. മോശം എന്നല്ല പറഞ്ഞ് വരുന്നത്. ആദ്യ പകുതിയുടെ ലെവൽ എത്താൻ സാധിച്ചില്ല.
ടോവിനോ മമ്ത എന്നിവരുടെ കഥാപാത്രങ്ങളാണ് ഇമ്പോര്ടന്റ്റ്. അതിൽ ടോവിനോയുടെ സാമുവേൽ എന്ന കഥാപാത്രത്തെ നല്ലതുപോലെ ഡിസൈൻ ചെയ്തിട്ടുണ്ട്. ഒരു ചെറിയ സീനിൽ വരെ കഥാപാത്രത്തിന്റെ കഴിവ് കാണിച്ചു തരുന്നു. ബാക്കിയുള്ള എല്ലാവരും ഓക്കേ എന്നു തോന്നിപ്പിക്കുന്ന പ്രകടനം.
ടെക്നിക്കൽ സൈഡ് നോക്കുമ്പോൾ അത്ര കാര്യമായി പറയാൻ ഒന്നുമില്ല. ജേക്സ് ബിജോയ് bgm കിടിലൻ ആയിരുന്നു. സൗണ്ട് മിക്സിങ് നന്നായിട്ടുണ്ട്. ഇതുപോലെയുള്ള ത്രില്ലെർ സിനിമകളിൽ ക്യാമറ അടിപൊളിയായിരിക്കും. ഈ സിനിമയിൽ നല്ല dop നെ മിസ്സ് ചെയ്തു.
Forensic ന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് തിരക്കഥയാണ്. നല്ലതുപോലെ എഴുതി വെച്ചിട്ടുണ്ട്. അഖിൽ പോളിലും അനസ് ഖാനിലും ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു അത് കാത്ത് സൂക്ഷിച്ചു. രണ്ടാം പകുതി ഒന്ന് നന്നാക്കി എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ.
തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല [ Forensic - Review ]
Reviewed by Mcorner
on
February 28, 2020
Rating:
Reviewed by Mcorner
on
February 28, 2020
Rating:


No comments