Ads

ശക്തമായ വിഷയം പക്ഷെ ശക്തമാവാതെ പോയ രണ്ടാം പകുതി [ Trance - Review ]


Trance

2020 ‧ Drama/Thriller ‧ 2h 50m
Language :- Malayalam

കുറേ നാളുകളുടെ കാത്തിരിപ്പിന് ഒടുവിൽ ട്രാൻസ് റിലീസ് ആയി. കാത്തിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ട്രാൻസിന്റെ കാസ്റ്റ് ആൻഡ് ക്രൂ നോക്കിയാൽ തന്നെ മനസിലാകും. തൊട്ടത് എല്ലാം പൊന്നാക്കുന്ന അൻവർ റഷീദ്  7 വർഷത്തിന് ശേഷം വരുമ്പോൾ പ്രതീക്ഷ വാനോളമാണ്. അമൽ നീരദിന്റെ ക്യാമറ. സുഷിൻ ശ്യാം ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്രവീൺ പ്രഭാകർ എഡിറ്റ്‌. ഫഹദ് നസ്രിയ ജോഡി. ഒരു വലിയ താര നിര. അങ്ങനെ ഒരുപാട് കാര്യങ്ങൾ. എന്നാൽ സിനിമ പ്രതീക്ഷിച്ച ലെവലിൽ എത്തിയില്ല.

വിജു പ്രസാദിന്റെ ജീവിത യാത്ര. ഒന്നുമില്ലാത്തിടത്തുനിന്നും എല്ലാം നേടിയെടുക്കുന്ന വിജു പ്രസാദ്. വിവാദം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും കാണുന്നു. കാരണം അതുപോലെ ഒരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇതുപോലെ ഒരു സിനിമ എടുക്കാൻ കാണിച്ച ധൈര്യം. തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.



സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് ഫഹദ് തന്നെയാണ്. അത്രേം എനർജി ആണ്. ജീവിച്ചു കാണിക്കുന്നത് പോലെയുണ്ട് അഭിനയം. ഒരൊന്നൊന്നര മനുഷ്യൻ തന്നെ. ചില സീനിലൊക്കെ അറിയാതെ കൈയ്യടിച്ചു പോകും. അൻവർ റഷീദ് 7 വർഷം കഴിഞ്ഞു സിനിമ ചെയ്തപ്പോൾ ഇതുവരെ അദ്ദേഹത്തിന്റെ സിനിമയിൽ കാണാത്ത രീതിയിലുള്ള മേക്കിങ് സ്റ്റൈൽ ആണ് കണ്ടത്. കിട്ടിയ സബ്ജെക്ട് മോശമാക്കാത്ത രീതിയിൽ ടെക്നിക്കൽ സൈടിനെയും ഫഹദിനെയും കൂട്ട് പിടിച്ചു ചെയ്തു വെച്ചിട്ടുണ്ട്. അമൽ നീരദിന്റെ കുറേ കിടിലൻ ഫ്രെമുകൾ ഉണ്ട്. ജാക്ക്സൺ വിജയൻ സുഷിൻ ശ്യാം പൊളിച്ചടുക്കി. ബാക്ക്ഗ്രൗണ്ട് സ്കോർ കേട്ടാൽ തന്നെ ട്രിപ്പായി പോകും. സിനിമയിൽ വലിയൊരു പങ്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനുണ്ട്. റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും നന്നായിരുന്നു.

ഫഹദിന്റെ കഥാപാത്രത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത് അതുകൊണ്ട് മറ്റു കഥാപാത്രങ്ങൾക്ക് സ്പേസ് കുറവാണ്. കുറച്ചു നേരം ഒള്ളൂ എങ്കിലും വിനായകന്റെ കിടിലൻ പെർഫോമൻസും സിനിമയിൽ കാണാം. ഗൗതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ് വില്ലന്മാർക്ക് അതികം ചെയ്യാൻ ഒന്നുമുണ്ടായില്ല. എന്നാൽ സിനിമയിലെ യഥാർത്ഥ വില്ലനായ " വിശ്വാസം " നല്ലതുപോലെ വില്ലനിസം കാണിക്കുന്നുണ്ടായിരുന്നു.



ആദ്യപകുതി കൊള്ളാമായിരുന്നു. പതിയെ കഥ പറഞ്ഞു തുടങ്ങിയെങ്കിലും പ്രധാന വിഷയത്തിലേക്ക് സിനിമ പ്രവേശിക്കുമ്പോൾ നല്ല രീതിയിൽ കഥ പറഞ്ഞു പോകുന്നു. രണ്ടാം പകുതി ലാഗ് ഫീൽ ചെയ്യും. ദൈർഖ്യം കൂടുതൽ ഉള്ളതുപോലെ തോന്നും . ലോജിക്കിന്റെ പ്രേശ്നവും ഇടയ്ക്ക് ഫീൽ ചെയ്യും. ക്ലൈമാക്സ്‌ ആണെങ്കിലും എനിക്ക് വലിയൊരു ഇമ്പാക്ട് തോന്നിയില്ല.

വലിയ പ്രതീക്ഷ ഒന്നും വേണ്ടാ. ഫഹദിന്റെ പെർഫോമൻസ് കാണാൻ വേണ്ടി നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം. സംസാരിച്ച വിഷയവും ശക്തമാണ്. ടെക്നിക്കലി മിനുക്കി മോടി കൂട്ടിയ സിനിമയാണെന്നും പറയാം. 
ശക്തമായ വിഷയം പക്ഷെ ശക്തമാവാതെ പോയ രണ്ടാം പകുതി [ Trance - Review ] ശക്തമായ വിഷയം പക്ഷെ ശക്തമാവാതെ പോയ രണ്ടാം പകുതി [ Trance - Review ] Reviewed by Mcorner on February 20, 2020 Rating: 5

No comments

Related Posts No. (ex: 9)

yes