Ads

മറ്റൊരു കിടിലൻ കോമഡി ത്രില്ലെർ [ Mathu Vadalara - Review ]


Mathu Vadalara

2019 ‧ Comedy / Thriller ‧ 2h 8m
Language :- Telugu

Agent Sai Srinivasa Athreya എന്ന സിനിമയ്ക്ക് ശേഷം കണ്ട മറ്റൊരു കിടിലൻ കോമഡി ത്രില്ലെർ. കിടിലൻ എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര കിടിലൻ.

ബാബു, യേസു, അഭി മൂന്ന് സുഹൃത്തുക്കൾ. അതിൽ ബാബു ഒരു കുരുക്കിൽ പെട്ടു പോകുന്നു. അതിൽ നിന്നുമുള്ള രക്ഷപെടലും ശേഷം സംഭവിക്കുന്ന അതിനേക്കാൾ വലിയ പ്രശ്നങ്ങളും നല്ല ത്രില്ലെർ സ്വഭാവത്തിൽ അവതരിപ്പിക്കുന്നു.

ഗംഭീര മേക്കിങ് ആണ് സിനിമയുടെ. ഒരു പ്രത്യേക സ്റ്റൈലിൽ ആണ് സിനിമ എടുത്തിരിക്കുന്നത്. ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം പൊളിച്ചു. സ്ക്രീൻപ്ലേ ഒക്കെ അടിപൊളിയാണ്. എവിടെയും ബോറടിപ്പിക്കില്ല.

അഭിനയിച്ചിരിക്കുന്നവരും നല്ല പെർഫോമൻസ് ആണ്. കുരുക്ക് മുറുകുംതോറും കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഒരു സമ്മർദ്ദം ഉണ്ടാവും. എന്താണ് സംഭവിക്കുന്നത് ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആവേശം നല്ലതുപോലെ സിനിമ സൃഷ്ട്ടിക്കുന്നുണ്ട്.

ക്ലൈമാക്സ്‌ സീൻ ചെയ്തിരിക്കുന്നത് അടിപൊളിയാണ് ആ സമയത്തെ ക്യാമറ, ബാക്ക്ഗ്രൗണ്ട് സ്കോർ, മോശമല്ലാത്ത രീതിയിൽ vfx എല്ലാം കൊണ്ടും അടിപൊളിയായി അവസാനിപ്പിച്ചു.

ഡൌൺലോഡ് ചെയ്തു വെച്ചിട്ട് കുറച്ചു ദിവസം ആയെങ്കിലും ഇന്നാണ് കാണാൻ പറ്റിയത്. തീർച്ചയായും കണ്ടുനോക്കുക ഒരു കിടിലോൽ കിടിലൻ എക്സ്പീരിയൻസ് ആയിരിക്കും. കൂടുതൽ കാര്യങ്ങൾ പറഞ്ഞു ഒള്ള സസ്പെൻസ് ഒന്നും ഞാൻ കളയുന്നില്ല. കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കുക. 

Download Link :- Click here ( Telegram )
മറ്റൊരു കിടിലൻ കോമഡി ത്രില്ലെർ [ Mathu Vadalara - Review ] മറ്റൊരു കിടിലൻ കോമഡി ത്രില്ലെർ [ Mathu Vadalara - Review ] Reviewed by Mcorner on February 16, 2020 Rating: 5

No comments

Related Posts No. (ex: 9)

yes