Hitchcock magic [ Dial M for Murder - Review ]
1954 ‧ Thriller/Drama ‧ 1h 45m
Language :- English
Master of suspense alfred hitchcock ന്റെ മറ്റൊരു വിസ്മയമാണ് Dial M for Murder. ഓരോ സിനിമ കാണുമ്പോഴും ഇദ്ദേഹത്തിന്റെ ത്രില്ലെറുകളോടുള്ള ഇഷ്ട്ടം കൂടി കൂടി വരും.
Tony ഒരു ടെന്നീസ് പ്ലെയെർ ആയിരുന്നു. തന്റെ ഭാര്യ Margotന് കുറ്റാന്വേഷണ നോവൽ എഴുതുന്ന mark ആയിട്ട് ബന്ധമുണ്ടെന്ന്ന് കണ്ടെത്തുന്നു. Tony margot നെ കൊല്ലാൻ വേണ്ടി പ്ലാൻ ഇടുന്നു. ഒരു പെർഫെക്ട് പ്ലാൻ. കുറ്റം ചെയ്തത് താനെന്നു പോലീസ് കണ്ടെത്തരുത്. എല്ലാ പഴുതുകളും അടച്ചു വ്യക്തമായ കണക്കു കൂട്ടലുകളോടെ tony പ്ലാൻ ചെയ്തു. എന്നാൽ കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല. Tony തന്റെ ലക്ഷ്യം പൂർത്തീകരിക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
മറ്റു hitchcock സിനിമകൾ പോലെ തന്നെ നല്ല ഗ്രിപ്പിങ് ആയ രീതിയിലുള്ള അവതരണവും. നല്ലതുപോലെ ഇന്റെൻസ് ആയിട്ടുള്ള കഥയും. മികച്ച തിരക്കഥയും കൊണ്ടും psycho എന്ന സിനിമ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട Hitchcock സിനിമ Dial M for Murder ആണ്.
അഭിനയിച്ചിരിക്കുന്നവരുടെ നല്ല പെർഫോമൻസ്. പശ്ചാത്തല സംഗീതം തരുന്ന ഫീൽ എല്ലാം മികച്ചു നിൽക്കുന്നു.
ഒരു അപ്പാർട്മെന്റിൽ ആണ് സിനിമ കൂടുതലും നടക്കുന്നത്. ലൊക്കേഷൻ മാറാത്തതുകൊണ്ട് ബോറടിപ്പിക്കില്ല ധൈര്യമായി കണ്ടോളു. Dial M for Murder ഒരു 3D സിനിമ ആയിരുന്നു. എന്ന് കരുതി 3D എഫക്ട് തോന്നും വിധം കൂടുതൽ ഷോട്ടുകൾ ഒന്നും ഇല്ലെന്നുള്ളതാണ് പ്രത്യേകത.
കണ്ടുനോക്കുക മറ്റൊരു Hitchcock magic.
Download link :- Click here [ Telegram ]
Hitchcock magic [ Dial M for Murder - Review ]
Reviewed by Mcorner
on
March 26, 2020
Rating:
Reviewed by Mcorner
on
March 26, 2020
Rating:

No comments