Ads

ഒരു Taika Waititi സിനിമ [ Jojo Rabbit - Review ]


Jojo Rabbit

2019 ‧ Comedy/Drama ‧ 1h 48m
Language :- English

പിന്നെ കാണാം എന്ന് കരുതി മാറ്റിവെച്ച സിനിമ. ഇപ്പൊ ഇഷ്ട്ടംപോലെ സമയം ഉള്ളതുകൊണ്ട് ഇരുന്ന് കണ്ടു. അല്പം നേരത്തെ കാണേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. അത്രയും മനോഹരമായ സിനിമയാണ് Jojo Rabbit.

ഹിറ്റ്ലറിൻറെ കടുത്ത ആരാധകനായ 10 വയസുകാരൻ ജോജോ. ജോജോ യിലൂടെയാണ് സിനിമ മുഴുവൻ സഞ്ചരിക്കുന്നത്. മറ്റു നാസികളെപോലെ തന്നെ ജോജോയ്ക്കും ജൂതരെ ഇഷ്ട്ടമല്ല. അപ്പോഴാണ് ജോജോയുടെ അമ്മ വീട്ടിൽ ഒരു ജൂതപ്പെൺകുട്ടിയെ ഒളിപ്പിച്ചു താമസിപ്പിക്കുന്നത്. ജോജോ ഈ കുട്ടിയെ കാണാൻ ഇടയാവുന്നു.

സിനിമ സംസാരിക്കുന്ന വിഷയം ഇതിലും പ്രധാനമുള്ളതാണ്.



എല്ലാവരുടെയും മികച്ച പ്രകടനം സിനിമയുടെയും മാറ്റ് കൂട്ടുന്നു. പ്രധാന കഥാപാത്രമായ jojo ആയി വരുന്നത് Roman Griffin ആണ്. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആ കുട്ടിയുടെ പ്രകടനം തന്നെയാണ്. Elsa എന്ന ജൂതപ്പെൺകുട്ടിയായി അഭിനയിച്ചിരിക്കുന്നത് Thomasin McKenzie ആണ്.  Jojo യുടെ അമ്മായി വരുന്നത് നമ്മുടെ സ്വന്തം Scarlett Johansson.

Taika waititi സിനിമകളോട് ഒരു പ്രത്യേക ഇഷ്ട്ടമാണ്. അദ്ദേഹത്തിന്റെ അഭിനയവും അടിപൊളിയാണ്. ഇരുണ്ട thor സിനിമകളിലേക്കു വെളിച്ചം വീശിയ ഡയറക്ടർ ആണ് Taika Waititi. Jojo rabbit എന്റെ ഇഷ്ട്ട സിനിമകളുടെ കൂടെ കൂട്ടുന്നു. ഈ സിനിമയിൽ Taika waititi jojo യുടെ  imaginary friend ആയ Adolf Hitler ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്. രസകരമായ പ്രകടനം.



Sam rockwell ന്റെ captain K എന്ന കഥാപാത്രത്തെ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ലാസ്റ്റ് ആ കഥാപാത്രം ഉണ്ടാക്കിയ ഇമ്പാക്ട് ചെറുതൊന്നുമല്ല.

ഒരു ശക്തമായ വിഷയത്തെ ഹാസ്യത്തിന്റെ രുചിയോടെ Taika waititi പ്രേക്ഷകന് വിളമ്പുന്നു. തീർച്ചയായും jojo rabbit നിങ്ങൾക്ക് ഇഷ്ടപ്പെടും.



കഴിഞ്ഞ ഓസ്കാർ അവാർഡിൽ jojo rabbitന്  6 നോമിനേഷൻ ഉണ്ടായിരുന്നു. അതിൽ Best Adapted Screenplay award jojo rabbit സ്വന്തമാക്കി.

Download Link :- Click here [ Telegram ]
ഒരു Taika Waititi സിനിമ [ Jojo Rabbit - Review ] ഒരു Taika Waititi സിനിമ [ Jojo Rabbit - Review ] Reviewed by Mcorner on March 25, 2020 Rating: 5

No comments

Related Posts No. (ex: 9)

yes