Ads

അടിപൊളി റൊമാന്റിക് ഡ്രാമ [ Oh My Kadavule - Review ]

Oh My Kadavule

2020 ‧ Comedy/Romantic ‧ 2h 28m

Language :- Tamil

കോളിവുഡ് അടിപൊളിയാണ്. എല്ലാത്തരം സിനിമകളും കൃത്യമായ ഇടവേളകളിൽ വന്ന് പോകുന്നു. അങ്ങനെ ഒരു ഇടവേള കഴിഞ്ഞു മറ്റൊരു മനോഹരമായ കോമഡി റൊമാന്റിക് ഡ്രാമ.

ചെറുപ്പം തൊട്ട് കൂട്ടുകൂടി നടന്ന സുഹൃത്തുക്കൾ തമ്മിൽ കല്യാണം കഴിക്കുന്നു. അതിനു ശേഷം അവരുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയുടെ പ്ലോട്ട്. 

അശോക് സെൽവനാണ് നായകനായി എത്തുന്നത്. തിരിച്ചു വരവ് മോശമായില്ല. കുട്ടിക്കളി മാറാത്ത കഥാപാത്രമായി നന്നായി തന്നെ ചെയ്തു. റിതിക സിങ് ആണ് നായിക. ഓരോ സീനിനും കൊടുക്കുന്ന എക്സ്പ്രെഷൻസ് കിടിലൻ ആണ്. പിന്നെ ഷാ ര, m.s ഭാസ്കർ, വാണി ഭോജൻ അങ്ങനെ എല്ലാവരും നന്നായി ചെയ്തു. 

വിജയ് സേതുപതിയുടെ കഥാപാത്രം അടിപൊളിയാണ്. അതുപോലെ തന്നെ രമേശ്‌ തിലകിന്റെ കഥാപാത്രവും. ആ കഥാപാത്രങ്ങളും അതിന്റെ മാനറിസവും എല്ലാം കിടു. 



തമിഴിൽ തന്നെ ഒരുപാട് റൊമാന്റിക് ഡ്രാമ സിനിമകൾ ഉണ്ട്. പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന സ്റ്റോറി ആണ്. മുൻപ് കണ്ടിട്ടുള്ളതാണ്. എങ്കിലും അതിലെ ഫാന്റസി ആ ഫാന്റസി അവതരിപ്പിച്ച രീതിയും ഒരു ഫ്രഷ് ഫീൽ തരുന്നു. 

ചെറിയ ചെറിയ മോമെന്റുകൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതിൽ ഷാ ര യുടെ വീട്ടിൽ അശോകും റിതികയും കേറിചെല്ലുന്ന സീൻ ഉണ്ട്. ചെറിയ സീൻ ആണെങ്കിലും അത് ഉണ്ടാക്കിയ ഇമ്പാക്റ്റ് വലുതാണ്. 

ബാക്ക്ഗ്രൗണ്ട് മ്യൂസിക് സിനിമ നൽകുന്ന ഫീൽ കൂട്ടുന്നതിന് പ്രധാന പങ്കു വഹിക്കുന്നു. ഛായാഗ്രഹണം പ്രധാന രണ്ടു കഥാപാത്രങ്ങൾക്കിടയിലെ നിമിഷങ്ങൾ ഒരു മൂന്നാമന്റെ കണ്ണിലൂടെ കാണുന്നതുപോലെ പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നു. രണ്ടാം പകുതി അല്പം കത്രിക വെക്കേണ്ട ഭാഗങ്ങൾ ഉണ്ടായിരുന്നു. 

ഒരു വസ്തു നമ്മുടെ കൈയ്യിലുള്ളപ്പോൾ അതിന്റെ മൂല്യം എന്തെന്ന് നമുക്ക് മനസിലാവില്ല. എന്നാൽ ആ വസ്തു നഷ്ട്ടപ്പെട്ടു കഴിയുമ്പോൾ അത് നമുക്ക് എത്രത്തോളം വിലമതിച്ചതായിരുന്നു എന്ന് മനസിലാകും.

സിനിമ ഡൌൺലോഡ് ചെയ്യാൻ :- Click here [ Telegram Link ]
അടിപൊളി റൊമാന്റിക് ഡ്രാമ [ Oh My Kadavule - Review ] അടിപൊളി റൊമാന്റിക് ഡ്രാമ [ Oh My Kadavule - Review ] Reviewed by Mcorner on March 07, 2020 Rating: 5

No comments

Related Posts No. (ex: 9)

yes