ചോരക്കളി [ Kingdom Season 2 - Review ]
📺 Kingdom S02 (2020)
🎭 TV Series | 45 min | Action, Thriller, Horror
🌐 Language : Korean
പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു Kingdom season 2. ഒരു കിടിലൻ Cliffhanger Ending ആയിരുന്നു season 1. എല്ലാവരെയും പോലെ വളരെ പ്രതീക്ഷയോടെ അടുത്ത സീസണ് വേണ്ടി കാത്തിരുന്നു.
സീസൺ 2 സ്ഥിതിഗതികൾ വളരെ മോശമാവുകയാണ്. സീസൺ 2 ഓരോ എപ്പിസോഡും അവസാനിക്കുന്നത് ഒരു കിടിലൻ മൊമെന്റ് ബാക്കി വെച്ചിട്ടാണ് അതുകൊണ്ട് തന്നെ ഒറ്റ ഇരിപ്പിന് സീസൺ 1 കണ്ടു തീർത്തത് പോലെ സീസൺ 2 വും കണ്ടു തീർക്കും.
മൊത്തത്തിൽ ഒരു സോമ്പി ഹൊറർ മൂഡ് ഉണ്ടാക്കിയെടുക്കാൻ നിൽക്കാതെ ഇടയ്ക്ക് പൊളിറ്റിക്കൽ ഡ്രാമ പോലെ കൊണ്ടുവന്നത് അടിപൊളിയായി. ഈ സീസണിലും ക്യാരക്ടർ ഡെവലപ്മെന്റ് കാണാം.
കൂടുതൽ blood and gore scenes. Emotional സീനുകൾ നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. സീസൺ 1 നെ അപേക്ഷിച്ചു സീസൺ 2 ൽ ഭയത്തിന്റെ, ആതിയുടെ അങ്ങേയറ്റമാണ് കാണിക്കുന്നത്. അതിൽ 5, 6 എപ്പിസോഡുകൾ ഒന്നും പറയാനില്ല. കണ്ടിരിക്കുന്നവരെ വല്ലാത്തൊരു സമ്മർദ്ദത്തിലാക്കികളയും.
കിടിലൻ മേക്കിങ്, എല്ലാവരുടെയും ഗംഭീര പ്രകടനം എല്ലാം കൊണ്ടും ഒരു മികച്ച അനുഭമായിരുന്നു kingdom season 2. സീസൺ 3 ലേക്ക് ഉള്ള ഒരു തകർപ്പൻ സീനോട് കൂടിയാണ് സീസൺ 2 അവസാനിപ്പിക്കുന്നത്.
ചോരക്കളി [ Kingdom Season 2 - Review ]
Reviewed by Mcorner
on
March 14, 2020
Rating:
Reviewed by Mcorner
on
March 14, 2020
Rating:

No comments