Ads

ഒരൊന്നൊന്നര പ്രതികാരം [ Wild Tales - Review ]



Wild Tales

2014 ‧ Anthology/Thriller ‧ 2h 2m

Language :- Spanish

6 കഥകൾ ഉള്ള ഒരു Anthology ആണ് Wild tales. 6 കഥകളും സംസാരിക്കുന്നത് നല്ല കിടിലൻ പ്രതികാരം ആണ്. അതെ പ്രതികാരത്തെ പ്രധാന വിഷമായി എടുത്താണ് 6 കഥകളും ചെയ്തിരിക്കുന്നത്. അതിൽ ഒന്നുപോലും ക്ലിഷേ എന്ന പരുപാടി ഇല്ലാ. ചെറിയ രീതിയിൽ ഒന്ന് തോന്നിയാൽ തന്നെ അതിന്റെ അവതരണം വളരെ വ്യത്യസ്തമായിരിക്കും.

Pasternak, the rats, the strongest, little bomb, the proposal, till death do us part എന്നിങ്ങനെ 6 കഥകൾ.



Pasternak :- എന്ന ആദ്യത്തെ കഥയാണ് ഏറ്റവും സമയം കുറവുള്ളത്. പ്രതികാരം എന്നതിന്റെ ഒരു എക്സ്ട്രീം ലെവൽ കാണിച്ചു തരും. രണ്ടു വിമാനയാത്രക്കാർ ഇവരുടെ സംസാരത്തിനിടയിൽ pasternak എന്നയാളുടെ വിഷയം കടന്നു വരുന്നു. വിമാനത്തിലുള്ള മറ്റു യാത്രക്കാരും ഏതെങ്കിലും രീതിയിൽ pasternak എന്നാ ആളുമായി ബദ്ധപ്പെട്ടു കിടക്കുന്നു. കുറച്ചു സമയം ഒള്ളൂ എങ്കിലും ഒരു കിടിലൻ അനുഭവമാണ് pasternak.



The Rats :- തന്റെ കുടുംബം നശിപ്പിച്ചയാളെ തനിച്ചു തന്റെ ഹോട്ടലിൽ കിട്ടിയിരിക്കുന്നു. അവൾ അവിടത്തെ പാചകക്കാരിയോട് കാര്യങ്ങൾ പറയുന്നു. പാചകക്കാരി ഭക്ഷണത്തിൽ എലി വിഷം ചേർത്ത് കൊല്ലാമെന്ന് പറയുന്നു. തുടർന്ന് നടക്കുന്ന കാര്യങ്ങൾ പതിഞ്ഞ താളത്തിൽ സിമ്പിൾ ആയി അവതരിപ്പിക്കുന്നു.



The Strongest :- കണ്ട 6 കഥകളിലും ഏറ്റവും ഇഷ്ടപ്പെട്ടത് The Strongest ആണ്. മുൻപിൽ പോകുന്ന വണ്ടി നമ്മളെ കടത്തി വിടാതെ കന്നംതിരിവ് കാണിച്ചാൽ ആർക്കായാലും അങ്ങേരുടെ കാവാല അടിച്ചു പൊളിക്കാൻ തോന്നും. എന്നാൽ ഇങ്ങേര് അങ്ങനെ ഒന്ന് ചെയ്യുന്നില്ല. രണ്ടു തെറി പറഞ്ഞ് മുൻപിൽ ഉള്ള വണ്ടിയെ ഓവർടേക്ക് ചെയ്തു പോകുന്നു. കുറച്ചു ദൂരം ചെന്ന് കഴിയുമ്പോൾ വണ്ടി പഞ്ചർ ആകുന്നു പുറകെ മുൻപ് തെറി പറഞ്ഞ ആളും വരുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ അല്പം ഭീതി കലർത്തി കിടിലനായി അവതരിപ്പിക്കുന്നു.



Little Bomb :- മകളുടെ ബര്ത്ഡേ അന്ന് കേക്ക് വാങ്ങാൻ കടയിൽ കേറിയ സമയം താൻ അനധികൃതമായി വണ്ടി പാർക്ക്‌ ചെയ്തു എന്ന് പറഞ്ഞു അതോറിറ്റി അദ്ദേഹത്തിന്റെ കാർ എടുത്തുകൊണ്ടു പോകുന്നു. ഓഫീസിൽ പോയി കാര്യങ്ങൾ പറഞ്ഞു പിഴ അടച്ചു ട്രാഫിക്കിൽ പെട്ട് വീട്ടിൽ എത്തിയപ്പോൾ ബര്ത്ഡേ സെലിബ്രേഷൻ വിചാരിച്ചപോലെ ഭംഗിയാക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ കുറച്ചു കാര്യങ്ങൾ സംഭവിക്കുന്നു. വീണ്ടും ഇതുപോലെ തന്നെ അതോറിറ്റി കാർ കൊണ്ട് പോകുന്നു. ഈ തവണ നായകൻ തിരിച്ചൊരു പണി കൊടുക്കുന്നു. ഒരൊന്നൊന്നര പണി. അതെന്താണെന്ന് കണ്ടു മനസിലാക്കുക.



The proposal :- മകന്റെ അശ്രദ്ധമായ ഡ്രൈവിങ് കൊണ്ട് ഒരു അമ്മയും കുഞ്ഞും മരിക്കുന്നു. തന്റെ മോനെ ഇതിൽ നിന്നും ഊരി വേലക്കാരനെ ഇതിൽ പെടുതുതാൻ ശ്രമിക്കുന്നു. ഇതിൽ പ്രതികാരം എവിടെ എന്നല്ലേ അത് കണ്ട് മനസിലാക്കുക. ഗംഭീര അവതരണം ആണ് അതുപോലെ നല്ലൊരു മേക്കിങും.



Till Death Do Us Part :- വിവാഹ ദിവത്തെ പരിപാടികൾ നടക്കുന്നതിനിടയിൽ തന്നെ തന്റെ ഭർത്താവിന് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്ന് കണ്ടു പിടിക്കുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ വളരെ രസകരായി അവതരിപ്പിക്കുന്നു. ഇതിലെ പ്രതികാരം ഒടുക്കത്തെ വെറൈറ്റി ആണ്. ഈ കഥയ്ക്ക് 30min കൂടുതൽ സമയമുണ്ട് കുറച്ചു അതികം സമയം എടുത്ത ഫീൽ ഉണ്ടാകും.
6 കഥകളുടെ പിന്നിൽ ഒരാൾ തന്നെയാണ്. 

പ്രതികാരത്തെ മനോഹരമായി പോർട്രേറ്റ് ചെയ്തിരിക്കുന്നു. വ്യത്യസ്തത ഇഷ്ട്ടമുള്ളവർ തീർച്ചയായും കണ്ടു നോക്കുക. 6 കഥകളും നിങ്ങളെ സംതൃപ്തിപ്പെടുത്തും. 

Download Link :- Click here [ Telegram ]
ഒരൊന്നൊന്നര പ്രതികാരം [ Wild Tales - Review ] ഒരൊന്നൊന്നര പ്രതികാരം [ Wild Tales - Review ] Reviewed by Mcorner on March 27, 2020 Rating: 5

No comments

Related Posts No. (ex: 9)

yes