ബ്ലാക്ക് ആൻഡ് വെയിറ്റ് എന്ന് കരുതി മിസ്സ് ആക്കല്ലേ [ Diabolique - Review ]
Diabolique
1955 ‧ Thriller/Drama ‧ 1h 57m
Language :- French
1955 ൽ റിലീസ് ആയ ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലെർ സിനിമയാണ് ആണ് Diabolique.
Michel ഒരു ബോഡിങ് സ്കൂൾ പ്രിൻസിപ്പാൾ ആണ്. അയാളുടെ വൈഫ് christina അവിടെ ടീച്ചർ ആയി ജോലി ചെയ്യുന്നു. Christina ടീച്ചർ ആണെങ്കിലും ആ സ്കൂളിന്റെ അവകാശം Christinaക്കാണ്. അതെ സ്കൂൾ തന്നെ ടീച്ചർ ആയി ജോലി ചെയ്യുന്ന Nicole michel ന്റെ സെറ്റപ്പ് ആണ്.
വളരെ മോശമായിട്ടുള്ള വ്യക്തിയാണ് michel. രണ്ടുപേരുടെ അടുത്തും വളരെ മോശമായിട്ടാണ് പെരുമാറുന്നത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ രണ്ടു പേരും ചേർന്ന് michelനെ കൊല്ലാൻ പ്ലാൻ ചെയ്യുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ ഒരു അടിപൊളി ത്രില്ലെർ സ്വഭാത്തിൽ ഡ്രാമ അല്പം അതികം ചേർത്ത് അവതരിപ്പിക്കുന്നു.
ഒരു ടേണിങ് പോയിന്റ്ന് ശേഷം സിനിമ നല്ല ചൂട് പിടിക്കുന്നു. Alfred hitchcock സിനിമകൾ കൂടുതൽ സംസാര വിഷയമായ സമയത്താണ് Henri Georges Clouzot ഇതുപോലെ ഒരു ഐറ്റം ചെയ്തത്.
ഒരു ബ്ലാക്ക് ആൻഡ് വെയിറ്റ് സിനിമയാണെന്ന് കരുതി കാണാതിരുന്നാൽ വലിയ നഷ്ട്ടമായിരിക്കും. ഇപ്പോഴും നല്ലതുപോലെ ത്രില്ലടിച്ചിരുന്നു കാണാൻ പറ്റുന്ന ഒരു സിനിമയാണ് Diabolique.
ക്ലൈമാക്സ് സീനുകൾ ഒക്കെ കിടിലൻ ആണ്. ട്വിസ്റ്റുകൾ എല്ലാം നന്നായിരുന്നു. 2 മണിക്കൂർ ദൈർഖ്യമുണ്ട് സിനിമയ്ക്ക്. കഥ പറച്ചിലൊക്കെ സാവധാനമാണ്.
Download Link :- Click here [ Telegram ]
Download Link :- Click here [ Telegram ]
ബ്ലാക്ക് ആൻഡ് വെയിറ്റ് എന്ന് കരുതി മിസ്സ് ആക്കല്ലേ [ Diabolique - Review ]
Reviewed by Mcorner
on
March 30, 2020
Rating:
Reviewed by Mcorner
on
March 30, 2020
Rating:

No comments