Ads

ഇനി അല്പം തമാശയാവാം [ Tucker & Dale vs. Evil - Review ]

Tucker & Dale vs. Evil

2010 ‧ Horror/Comedy ‧ 1h 29m

Language :- English 

ഒരു സ്ഥിരം ശൈലിയിലുള്ള slasher film അല്ല Tucker and Dale vs Evil. ഇത് അല്പം കൂടി രസകരമായ slasher film ആണ്. കുറച്ചു നാളുകൾക്ക് ശേഷമാണ് slasher genreയിൽ ഒരു സിനിമ കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്. 


അവധിക്കാലം ആഘോഷിക്കാൻ രണ്ടു സംഘങ്ങൾ കാട്ടിലേക്ക് വരുന്നു. അതിൽ ഒരു കൂട്ടം ആളുകൾ കൗമാരക്കാരും പിന്നെ ഉള്ള ഗ്യാങ്ങിൽ അല്പം പ്രായമുള്ള രണ്ടു പെരും. 


കാട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു സ്ഥലത്ത് വെച്ച് രണ്ടു കൂട്ടരും കണ്ടു മുട്ടുന്നു എവിടെ മുതൽ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ സ്പൂഫും ഡാർക്ക്‌ ഹ്യൂമറും മിക്സ്‌ ചെയ്തു അവതരിപ്പിക്കുന്നു. 

തീർത്തും വ്യത്യസ്തമായ ഒരു slasher film ആണ്. ഇതിന് മുൻപ് comedy / slasher കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വ്യത്യസ്തമായ രീതിയിൽ സിറ്റുവേഷൻ ക്രീയേറ്റ് ചെയ്യുന്നതിൽ ഈ സിനിമ ഒരു പടി മുകളിൽ നിൽക്കുന്നു . 


ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു പ്രത്യേകതയുണ്ട്. ആ ഒരു ക്യാരക്ടർ സ്കെച് ആണ് സിനിമയുടെ ഭംഗി. കൊണ്ടിരിക്കുമ്പോൾ ചില കഥാപാത്രങ്ങളോട് ഇഷ്ട്ടം തോന്നും ചില കഥാപാത്രങ്ങളോട് വെറുപ്പ് തോന്നും ചില കഥാപാത്രങ്ങളോട് സഹതാപം തോന്നും. മറ്റു സിനിമകളിൽ നിന്ന് ഒരല്പം കൂടുതൽ ഈ കഥാപാത്രങ്ങളുമായി നമ്മൾ കണക്ട് ആകും. അതാണ് ഈ സിനിമയിലെ ക്യാരക്ടർ സ്‌കെച്ചിന്റെ പ്രത്യേക. 


ഓരോ മരണവും നിങ്ങളെ നല്ലതുപോലെ ചിരിപ്പിക്കും. താല്പര്യം ഉള്ളവർ കണ്ടു നോക്കുക

Download Link :-Click here [ Telegram ]
ഇനി അല്പം തമാശയാവാം [ Tucker & Dale vs. Evil - Review ] ഇനി അല്പം തമാശയാവാം [ Tucker & Dale vs. Evil - Review ] Reviewed by Mcorner on April 07, 2020 Rating: 5

No comments

Related Posts No. (ex: 9)

yes