Ads

മറ്റൊരു മനോഹരമായ Teenage drama [ The Half of It - Review ]


🎬 The Half of It

⏳️ 2020 ‧ Teenage Drama ‧ 1h 44m

🌐 Language :- English

✍️ എന്നെ ഇതുവരെ മടുപ്പിക്കാത്ത ഒരു genre ആണ് teenage drama. കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. Teenage drama വിഭാഗത്തിൽ പെടുന്ന ഒരു കിടിലൻ feel good സിനിമയാണ് The Half of It.



💢 പ്രധാനമായി 3 കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത്. Ellie Chu, Paul, Aster.

💢 Elli chu ഒരു മിടുക്കിയാണ്. വായനയും എഴുത്തുമൊക്കെയാണ് പ്രധാന പരുപാടി. കൂടെ പഠിക്കുന്നവർക്ക് എഴുതി കൊടുത്ത് അതുവഴി ചെറിയ രീതിയിൽ പണം സമ്പാദിക്കുന്നുണ്ട്. Elli ക്ക് സുഹൃത്തുക്കൾ ഒട്ടും തന്നെയില്ലെന്ന് പറയാം. അങ്ങനെ ഇരിക്കുമ്പോഴാണ് elli യുടെ ജീവിതത്തിലേക്ക് paul കടന്ന് വരുന്നത്.



💢 Paul ന്റെ ആവശ്യം മറ്റൊന്നുമല്ല കൂടെ പഠിക്കുന്ന Aster എന്ന കുട്ടിക്ക് ഒരു പ്രേമലേഖനം എഴുതണം. കാശ് കിട്ടുമെന്ന് ഉള്ളതുകൊണ്ട് elli സമ്മതിക്കും. തുടർന്ന് ഇവർ മൂന്ന് പേർക്ക് ഇടയിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമ കാണിച്ചു തരുന്നത്.



💢 എല്ലാവരുടേം കിടിലൻ പെർഫോമൻസ്. അതിൽ elli chu ആയി അഭിനയിച്ച Leah Lewis കിടു ആയിരുന്നു. ആ കഥാപാത്രത്തിന്റെ സ്വഭാവം എല്ലാം മനോഹരമാണ്.

💢 ഒരു painting പോലെ മനോഹരമായ ഛായാഗ്രഹണം. അത്രയും മനോഹരമായ ഫ്രെയിമുകൾ.സിനിമയിൽ ഇടയ്ക്ക് വരുന്ന സംഗീതം പോലെ ഒരു ഒഴുക്കിൽ പോകുന്ന അവതരണം.



💢 എല്ലാം കൊണ്ടും ഒരു മികച്ച സിനിമ. Feel good സിനിമ ഇഷ്ട്ടമുള്ളവർ ആണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ട് നോക്കുക. Teenage drama ഒരു സംഭവമാണ്.

Download link :- Click here [ Telegram ]
മറ്റൊരു മനോഹരമായ Teenage drama [ The Half of It - Review ] മറ്റൊരു മനോഹരമായ Teenage drama [ The Half of It - Review ] Reviewed by Mcorner on May 27, 2020 Rating: 5

No comments

Related Posts No. (ex: 9)

yes