Ads

കൊച്ചു സിനിമ [ Bad Seeds - Review ]

🎬 Bad Seeds

⏳️ 2018 ‧ Comedy / Drama ‧ 1h 45m

🌐 Language :- French 

✍️ ഫീൽ ഗുഡ് മൂവി കണ്ട് കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. Bad seeds നിങ്ങളെ പൂർണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ ഫീൽ ഗുഡ് ഡ്രാമയാണ് 

💢 അമ്മൂമ്മയുമൊത്ത് ചെറിയ തട്ടിപ്പൊക്കെ നടത്തി ജീവിക്കുകയാണ് വേല്. ഒരു ദിവസം തങ്ങളുടെ സ്ഥിരം തട്ടിപ്പിൽ വന്ന് പെടുന്നത് അമ്മൂമ്മയുടെ ( മോണിക ) സുഹൃത്തായ വെക്ടർ ആണ്. അന്ന് പക്ഷെ അവർ പിടിക്കപ്പെടുന്നു. അതിന് ശേഷം അവരുടെ ജീവിതം മാറുന്നു. 

💢 വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കഥയാണ്. അതുപോലെ തന്നെ വളരെ സിമ്പിൾ ആയിട്ടുള്ള അവതരണവും. 

💢 ഈ കഥയ്ക്ക് ഒപ്പം തന്നെ യുദ്ധത്തിൽ വീടും വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും എല്ലാം തന്നെ നഷ്ട്ടമായ ഒരു കൊച്ചു പയ്യന്റെ കഥകൂടി പറഞ്ഞ് പോകുന്നു. അപ്പോഴുള്ള രംഗങ്ങളൊക്കെ ഹൃദയത്തിൽ സ്പർശിക്കും. 

💢 വരുന്ന കഥാപാത്രങ്ങളുടെ ഇമോഷൻസ് കറക്റ്റ് സമയത്ത് ഡയറക്ടർ വരച്ചു കാണിക്കുന്നു. അതൊരു വലിയ ഇമോഷണൽ ഡ്രാമയിലേക്ക് പോകാതിരിക്കാനും ഡയറക്ടർ നോക്കുന്നുണ്ട്. പ്രധാന കഥാപാത്രമായ വേല്നെ അവതരിപ്പിച്ച Kheiron തന്നെയാണ് സിനിമയുടെ ഡയറക്ടർ. 


💢 നിങ്ങൾ ബോറടിച്ചിരിക്കുവാണെങ്കിൽ ഈ സിനിമ ഒന്ന് കണ്ടു നോക്കുക. ഈ ലളിതമായ സിനിമ തീർച്ചയായും നിങ്ങളുടെ ബോറടി മാറ്റി തരും.

Download Link :- Click here
കൊച്ചു സിനിമ [ Bad Seeds - Review ] കൊച്ചു സിനിമ [ Bad Seeds - Review ] Reviewed by Mcorner on July 24, 2020 Rating: 5

No comments

Related Posts No. (ex: 9)

yes