എത്ര തവണ വേണമെങ്കിലും കാണാം [ Zootopia - Review ]
🎬 Zootopia
⏳️ 2016 ‧ Animation/Comedy ‧ 1h 50m
🌐 Language :- English
✍️ ഇത് വരെ കണ്ട അനിമേഷൻ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്ന്. അത്രയും മനോഹരമായ സിനിമ. എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ലാ. കാണുമ്പോഴൊക്കെ ഒരു ഫ്രഷ് ഫീൽ ആണ്.
💢 മനുഷ്യരെപ്പോലെ മൃഗങ്ങൾ ജീവിക്കുന്നു. അക്രമങ്ങൾ ഒന്നുമില്ല. പക്ഷെ മനുഷ്യരെപ്പോലെ ഒരു രീതിയിലും വിവേചനം ഇല്ലെന്നും കാണിക്കുന്നു.
💢 ജൂഡി ഹോപ്പ്സ് എന്ന മുയൽ ആണ് പ്രധാന കഥാപാത്രം. കുഞ്ഞിലേ മുതലുള്ള ജൂഡിയുടെ ആഗ്രഹമാണ് ഒരു പോലീസ് ആവുക എന്ന്. എന്നാൽ ഒരു മുയൽ ഇതുവരെ പോലീസ് ആയിട്ടില്ല. അവർ പാരമ്പര്യമായി കൃഷിയാണ്. വീട്ടുകാർ ഉൾപ്പെടെ എല്ലാവരും ജൂഡിയെ തളർത്തുന്നു.
💢 എന്നാൽ ജൂഡി തളരുന്നില്ല. ശക്തമായ കഠിന പ്രയത്നം കൊണ്ട് ജൂഡി പോലീസ് ആകുന്നു. എന്നാൽ ആദ്യ ഡ്യൂട്ടി കിട്ടുന്നത് ട്രാഫിക്കിൽ. ആ ജോലി ചെയ്യാൻ ജൂഡി നിർബന്ധിതയാകുന്നു. എന്നാൽ ഒരു സുപ്രധാനമ കേസ് ജൂഡി ചോദിച്ചു മേടിക്കുന്നു. ശേഷം സംഭവിക്കുന്നത് ഇതുവരെ ജൂഡി കാണാത്ത ഒന്നായിരുന്നു.
💢 അതികം സ്ക്രീൻ സ്പേസ് ഇല്ലെങ്കിൽ പോലും ഓരോ കഥാപാത്രങ്ങളും സിനിമയോട് വല്ലാതെ കണക്ട് ആയി കിടക്കുന്നു. ജൂഡിയുടെ കൂടെ എപ്പോഴും nick wilde എന്ന കുറുക്കനുമുണ്ട്. Clawhauser ജൂഡി കോമ്പിനേഷൻ സീനുകൾ നല്ല ക്യൂട്ട് ആയിട്ട് തോന്നി.
💢 പിന്നെ ഫ്ലാഷ് എന്ന കഥാപാത്രത്തെയും വല്ലാതെ ഇഷ്ട്ടപ്പെട്ടു. ചിരിച്ചു ഒരു വഴിക്കാക്കും. ഒരു കൂടൂര ഡോൺ കഥാപാത്രം മിസ്റ്റർ ബിഗ്. ഗോഡ്ഫാദർ സിനിമയെ ഓർമ്മപ്പെടുത്തും വിധം ഒരു കഥാപാത്രം.
💢 ഇതുവരെ ഈ സിനിമ ആരെങ്കിലും കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക.
Download Link :- Click Here
എത്ര തവണ വേണമെങ്കിലും കാണാം [ Zootopia - Review ]
Reviewed by Mcorner
on
July 26, 2020
Rating:
Reviewed by Mcorner
on
July 26, 2020
Rating:

No comments