Ads

ആദ്യ ഭാഗം വെറും സാമ്പിൾ മാത്രമായിരുന്നു [ Dead Snow 2 - Review ]

🎬 Dead Snow: Red vs. Dead

⏳️ 2014 ‧ Horror/Comedy ‧ 1h 41m

🌐 Language :- English 

✍️ ആദ്യ ഭാഗം കിടിലം. രണ്ടാം ഭാഗം കിടിലോൽ കിടിലം എന്ന് വേണം പറയാൻ. ഒട്ടും വൈകിക്കുന്നില്ല. ചോരയോട് കൂടി തുടങ്ങുന്ന സിനിമ അവസാനിക്കുന്നത് ചോരപ്പുഴയിൽ ആണ്.


💢 രണ്ടാം ഭാഗം വേറെ കഥ ആകുമെന്ന് കരുതിയാണ് സിനിമ കാണാൻ ഇരുന്നത്. കാരണം ആദ്യ ഭാഗം തീർത്ത രീതി അങ്ങനെയായിരുന്നു. എന്നാൽ എവിടെ അവസാനിപ്പിച്ചോ അവിടെനിന്നു തന്നെ രണ്ടാം ഭാഗം തുടങ്ങുന്നു. 

💢 ആദ്യ ഭാഗം കാണാത്തവർ ഉണ്ടെങ്കിൽ അത് കണ്ടതിനു ശേഷം ബാക്കി വായിക്കുക. കാരണം പ്ലോട്ട് അല്പം പറഞ്ഞാൽ പോലും അതൊരു സ്പോയ്ലർ ആണ്. 
.
.
S   P   O   I   L   E   R       A   L   E   R   T  🚫❗️
.
.
. 
.
.
.
.
.
.
.
.
.
.
.
.
.
💢 നാസി സോമ്പികളിൽ നിന്നും മാർട്ടിൻ രക്ഷപ്പെടുന്നു. നാസി സോമ്പികളുടെ തലവനായ ഹെർസോഗുമായി ഒരു സഘട്ടനത്തിനു ഒടുവിലാണ് മാർട്ടിൻ രക്ഷപ്പെടുന്നത്. സഘട്ടനത്തിൽ ഹെർസോഗിന്റെ കൈ മുറിഞ്ഞു കാറിൽ വീഴുന്നു. ആ കാറ് മറിയുന്നു. മാർട്ടിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നു. മുറിഞ്ഞു കിടക്കുന്നത് മാർട്ടിന്റെ കൈ ആണെന്ന് കരുതി ഡോക്ടർ അത് ഓപ്പറേഷൻ നടത്തി ശെരിയാക്കുന്നു. ബോധം വന്ന മാർട്ടിൻ കൈ കണ്ട് ഞെട്ടിത്തരിച്ചു പോകുന്നു. ശേഷം മാർട്ടിന് സംഭവിച്ച മാറ്റങ്ങൾ. ഹെർസോഗ് പിന്നെ എന്താണ് ചെയ്യാൻ പോകുന്നത് എന്നാണ് സിനിമ കാണിക്കുന്നത്. 

💢 സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത് ഫൈനൽ ആക്ഷൻ ആണ്. 30min ദൈർഖ്യമുള്ള ഫൈനൽ ആക്ഷൻ അടിപൊളിയാണ്. രണ്ടാം ഭാഗത്തിൽ കൂടുതൽ ചിരിക്കാനുണ്ട്. അതുപോലെ തന്നെ blood and gore രണ്ടാം ഭാഗത്തിലാണ് കൂടുതൽ. അറപ്പുണ്ടാക്കുന്ന രീതിയിലുള്ള സീനുകളും സിനിമയിൽ ഉണ്ട്.

💢 സോമ്പി സിനിമകൾ ഇഷ്ടമുള്ളവരാണെങ്കിൽ dead snow 1, 2 മിസ്സ്‌ ചെയ്യരുത്.

Download link :- Click here [ Telegram ]
ആദ്യ ഭാഗം വെറും സാമ്പിൾ മാത്രമായിരുന്നു [ Dead Snow 2 - Review ] ആദ്യ ഭാഗം വെറും സാമ്പിൾ മാത്രമായിരുന്നു [ Dead Snow 2 - Review ] Reviewed by Mcorner on July 22, 2020 Rating: 5

No comments

Related Posts No. (ex: 9)

yes